അഞ്ച് ലക്ഷം കോടി രൂപ വിപണി മൂല്യം മറികടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാങ്കായി SBI. ഏറ്റവും മൂല്യമുള്ള ഇന്ത്യൻ കമ്പനികളിൽ എസ്ബിഐ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതാദ്യമായി 5 ട്രില്യൺ രൂപ വിപണി മൂല്യം മറികടന്നു. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ വായ്പദാതാവാണ് SBI. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡും ഐസിഐസിഐ ബാങ്ക് ലിമിറ്റഡും നേരത്തെ ഈ നാഴികക്കല്ല് പിന്നിട്ടിരുന്നു. ഈ വർഷം ഇതുവരെ SBI ഓഹരികൾ 22 ശതമാനത്തിലധികം ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ച് സെഷനുകളിൽ, ബാങ്കിംഗ് ഓഹരികൾ മികച്ച വളർച്ചയാണ് കാണിക്കുന്നത്.ഓഗസ്റ്റ് 26ന് അവസാനിച്ച ആഴ്ചയിലെ ആർബിഐ കണക്കുകൾ കാണിക്കുന്നത് ഇന്ത്യൻ ബാങ്കുകളുടെ വായ്പാ വളർച്ച ഒമ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 15.5 ശതമാനത്തിലാണെന്നാണ്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ബാങ്കുകൾ ഏകദേശം 6 ട്രില്യൺ രൂപ വായ്പ നൽകി.വായ്പാ ഡിമാൻഡിലെ ഉയർച്ചയുടെ പ്രധാന ഗുണഭോക്താവ് എസ്ബിഐയാണെന്ന് വിശകലന വിദഗ്ധർ വിലയിരുത്തുന്നു. പ്രത്യേകിച്ചും ഈ വർഷം ഇതുവരെ സാക്ഷ്യം വഹിച്ച കോർപ്പറേറ്റ് വായ്പാ വളർച്ച അടിസ്ഥാനപ്പെടുത്തുമ്പോൾ ആണ് നേട്ടം.
റിലയൻസ് ഇൻഡസ്ട്രീസ് ആണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി. ടാറ്റ കൺസൾട്ടൻസി സർവീസസ്, HDFC ബാങ്ക്, ഇൻഫോസിസ്, ICICI ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയാണ് തുടർന്നുളള സ്ഥാനങ്ങളിൽ. മാർക്കറ്റ് ക്യാപിൽ 5 ട്രില്യൺ നേട്ടം കൊയ്ത മറ്റ് ഇന്ത്യൻ കമ്പനികളിൽ, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി എന്നിവയുണ്ട്.
State Bank of India became the third lender and seventh Indian firm to cross the Rs 5-trillion market worth.