ഇന്ത്യയിൽ ഇലക്ട്രിക് റിക്ഷകൾക്കായി ബാറ്ററി ഷെയറിങ് സേവനങ്ങൾ ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്ന് ഹോണ്ട. ഇന്ത്യക്ക് പുറമെ, മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും ബാറ്ററി ഷെയറിം​ഗ് സംരംഭങ്ങൾ വിപുലീകരിക്കാനും ഹോണ്ട പദ്ധതിയിടുന്നുണ്ട്. Flex-fuel ബൈക്കുകൾ ഇന്ത്യയിൽ 2023 ഓടെ ഇറക്കാനും ജാപ്പനീസ് ഓട്ടോമൊബൈൽ നിർമ്മാതാക്കൾ പദ്ധതിയിടുന്നുണ്ട്. ആദ്യം ഫ്ലെക്സ്-ഫ്യുവൽ (E20) മോഡലുകളും 2025-ൽ ഫ്ലെക്സ്-ഫ്യുവൽ (E100) മോഡലുകളും അവതരിപ്പിക്കാനാണ് പദ്ധതി. പത്തിലധികം ഇലക്ട്രിക്ക് മോട്ടോർ സൈക്കിൾ മോഡലുകളും 2025 നകം അവതരിപ്പിക്കാനിരിക്കുകയാണ് ഹോണ്ട. 2050 നുള്ളിൽ കമ്പനിയുടെ എല്ലാ ഉല്പന്നങ്ങളും സേവനങ്ങളും കാർബൺ ന്യൂട്രാലിറ്റിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക് മോഡലുകളുടെ വാർഷിക വിൽപ്പന ഒരു ദശലക്ഷം യൂണിറ്റായും 2030-ൽ 3.5 ദശലക്ഷം യൂണിറ്റായും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹോണ്ട പറഞ്ഞു. നിലവിൽ പ്രതിവർഷം അൻപത് മില്ല്യൺ യൂണിറ്റാണ് ഇലക്ട്രിക്ക് മോട്ടോർ സൈക്കിളുകളുടെ ആഗോള വിപണി. ഇന്ത്യയിൽ ഒരു പാർട്ണർ കമ്പനിയുമായി ചേർന്ന് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികൾ ക്രമീകരിക്കാനും ഹോണ്ട പദ്ധതിയിടുന്നു.

In addition to planning a strategy for the introduction of its electric two-wheelers, Honda, the Japanese automaker, stated on September 13 that it is considering launching its battery-sharing service for electric rickshaws in India by the end of this year.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version