Smart Address ഉള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സിറ്റി ആയി മാറുകയാണ് ഇൻഡോർ. സമ്പൂർണ്ണ ഡിജിറ്റൽ അഡ്രസിങ് സിസ്റ്റം നടപ്പിലാക്കാനുള്ള ധാരണാപത്രം നാവിഗേഷൻ കമ്പനി Pataa യുമായി ഒപ്പു വച്ചു. Pataa നാവിഗേഷന്റെ കോ ഫൗണ്ടറായ രജത് ജെയിനും ഇൻഡോർ സ്മാർട്ട് സിറ്റിയുടെ CEO ആയ റിഷവ് ഗുപ്തയും ചേർന്ന് MoU ഒപ്പിട്ടു. ഭാവിയിൽ, ഉപയോക്താവിന് ദൈർഘ്യമേറിയ വിലാസം എല്ലാവരുമായും പങ്കിടുന്നതിനുപകരം ഒരു ചെറിയ കോഡ് പങ്കിടാൻ കഴിയും. Pataa യുടേത് പേറ്റന്റ് നേടിയ സാങ്കേതികവിദ്യയാണ്. രാജ്യത്തിനായി ഡിജിറ്റൽ അഡ്രസ് സംവിധാനം വികസിപ്പിക്കുന്നതിനായി ISROയുമായി ചേർന്ന് Pataa പ്രവർത്തിക്കുന്നു.
Pataa ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ വീടുകളുടെ ഇമേജുകളും ലാൻഡ്മാർക്കും മുഴുവൻ മേൽവിലാസവും ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കും.കൂടാതെ, ഉപയോക്താവിന് വോയ്‌സ് നിർദ്ദേശങ്ങൾ റെക്കോർഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. ഇത് ഫോണിലൂടെ വിലാസം പറയേണ്ടത് ഒഴിവാക്കുകയും അതിഥിക്ക് ലൊക്കേഷൻ കണ്ടെത്തുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. E-KYC ഉൾപ്പെടെയുളള സംവിധാനങ്ങളിൽ Pataa ആപ്പ് ഉപയോക്താക്കൾക്കും ബിസിനസുകൾക്കും ഒരു പോലെ ​ഗുണകരമാകും. Digital Addressing സിസ്റ്റത്തിൽ പ്രവേശനം ലഭിക്കുന്നതിനായി Pataa നാവിഗേഷൻ, സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കും. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളെയും Pataaജിയോടാഗ് ചെയ്യുകയും വെബ്‌സൈറ്റുകളുമായി സംയോജിപ്പിക്കുകയും ചെയ്യും. ബസ് സ്റ്റോപ്പുകൾ, ലൈറ്റ് തൂണുകൾ, പൊതു വിശ്രമമുറികൾ, എന്നിവയുൾപ്പെടെ എല്ലാ പ്രധാനപ്പെട്ട പൊതു ആസ്തികളിലും digital address നമ്പറുകൾ ഒട്ടിച്ചിരിക്കണം. ഫ്രീ ആപ്പായ Pataa, ഇ-കൊമേഴ്‌സ് കമ്പനികൾക്കും അവരുടെ ഡെലിവറി പങ്കാളികൾക്കും ലാസ്റ്റ്മൈൽ ഡെലിവറിക്ക് സഹായകമാകും.

Being the first smart city with a smart address makes Indore a source of tremendous pride for India. The city of Indore and the company “Pataa” Navigations have signed an MoU in order to create a fully digital addressing system. The MoU aims to improve rural inhabitants’ quality of life by increasing access to resources like loans, seeds, and technical assistance. Rajat Jain, a co-founder of Pataa Navigations, and Rishav Gupta, the CEO of Indore Smart City, both signed the MoU.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version