കർഷകർക്ക് വരുമാന വർധനയും കാർഷികോത്പാദനക്ഷമതയും ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. കൃഷിയിൽ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുക, കാർഷിക -മൂല്യവർധിത ഉത്പന്നങ്ങൾക്കു തദ്ദേശീയ- അന്തർദേശീയ തലത്തിൽ വിപണന ശൃംഘല വികസിപ്പിക്കുന്നതിന് സാമ്പത്തിക സഹായം മൂല്യവർധിത കൃഷി മിഷനിലൂടെ ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.

മുഖ്യമന്ത്രിയാണ് VAAM അധ്യക്ഷൻ. കൃഷി, വ്യവസായ മന്ത്രിമാർ വൈസ് ചെയർമാൻമാരായിരിക്കും. ഭരണസമിതിയിൽ എട്ട് മന്ത്രിമാരാണുള്ളത്. പ്രത്യേക വർക്കിംഗ് ഗ്രൂപ്പുകൾക്ക് പ്രിൻസിപ്പൽ സെക്രട്ടറി (കൃഷി) നേതൃത്വം നൽകും. സംസ്ഥാന തലത്തിൽ, VAAM-ന് ഒരു കോർഡിനേറ്ററും ഒരു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഉണ്ടായിരിക്കും.

കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള പ്രധാന നേട്ടങ്ങൾ, നിലവിലുള്ള അവസരങ്ങൾ, വിടവുകൾ, നയം, വിപണി, സങ്കേതിക വശങ്ങൾ, എന്നിവ പരിഗണിച്ച് പ്രത്യേകം ഇടപെടേണ്ട മേഖലകൾ കണ്ടെത്തി മൂല്യവർദ്ധിത കൃഷി പ്രത്സാഹിപ്പിക്കുകയാണു മിഷന്റെ പ്രവർത്തനരീതിയെന്നു മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിച്ചായിരിക്കും പ്രവർത്തനം. കാർഷിക വ്യവസായം, സാങ്കേതികവിദ്യ, വിജ്ഞാന ശേഖരണം, അവയുടെ ഉപയോഗം, വിപണനം, ധനകാര്യം തുടങ്ങിയ മേഖലകളിലൂന്നി വർക്കിങ് ഗ്രൂപ്പുകൾ പ്രവർത്തിക്കും.

വ്യവസായ വകുപ്പിന്റെയും, നോർക്കയുടെയും സഹായത്തോടെ കേരളത്തെ ​ഗൾഫിന്റെ അടുക്കളയായും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ ഫ്രൂട്ട് പ്ലേറ്റായും വിഭാവനം ചെയ്ത് കേരളത്തിന്റെ തനത് ആഹാരങ്ങൾ അന്തർദേശീയ അടിസ്ഥാനത്തിൽ ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യാൻ മിഷൻ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.സമാഹരണ പ്രവർത്തനങ്ങൾ, സ്റ്റാൻഡഡൈസേഷൻ, ഗുണനിലവാര നിയന്ത്രണം, ബ്രാൻഡിംഗ്, ലേബലിങ്, എന്നിവ ഉറപ്പുവരുത്തി ആഭ്യന്തര വിദേശ വിപണിക്കു വേണ്ടിയുള്ള മികച്ച ആസൂത്രണം, വിഞ്ജാനപ്രധാനമായ സാങ്കേതിക വിദ്യകളുടെ വിന്യാസം, ട്രേസബിലിറ്റി, മെക്കാനിസം വികസനം, IOT, ബ്ലോക്ക് ചെയിൻ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ട് ക്രോപ്പ് ഇൻഷുറൻസ്, അനുയോജ്യമായ യന്ത്രങ്ങളുടെ പ്രചാരണം, നൂതന യന്ത്രവത്കരണം, ബഹിരാകാശ അധിഷ്ഠിത സാങ്കേതിക വിദ്യകളുടെ ഉപയോഗം തുടങ്ങിയവയാണ് മിഷന്റെ പ്രധാന ശ്രദ്ധാ മേഖലകൾ.ദ്രുത ഗതിയിലുള്ള വിജ്ഞാന വ്യാപനം, പ്രശ്ന പരിഹാരം, എന്നിവ ഉറപ്പാക്കുന്നതിന്ഒ രു കോമൺ നോളജ് പ്ലാറ്റ്ഫോം രൂപപ്പെടുത്തും. വിപണന, മൂല്യവർദ്ധിത മേഖലകളിലെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും (കൃഷി, വ്യവസായം, തദ്ദേശസ്വയംഭരണം, തുടങ്ങിയ വകുപ്പുകളുടെ) പദ്ധതികൾ, KIIFB, KERA, RKI, RIDF, തുടങ്ങിയ ഉൾപ്പെടെ ഇതിനായി ഉപയോഗപ്പെടുത്തും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version