ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള വ്യവസായ ഗ്രൂപ്പായി അദാനി ഗ്രൂപ്പ്.  ടാറ്റ ഗ്രൂപ്പിന് കീഴിലുളള കമ്പനികളെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി. വെളളിയാഴ്ചത്തെ ട്രേഡിംഗിന് ശേഷം അദാനി ഗ്രൂപ്പിന്റെ എല്ലാ ലിസ്റ്റ് ചെയ്ത സ്റ്റോക്കുകളുടെയും വിപണി മൂല്യം 22.27 ട്രില്യൺ രൂപ (ഏകദേശം 278 ബില്യൺ ഡോളർ) ആണ്, ടാറ്റ ഗ്രൂപ്പിന്റെ മൂല്യം 20.77 ട്രില്യൺ രൂപ (260 ബില്യൺ ഡോളർ) ആണ്.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് 17.16 ട്രില്യൺ രൂപ (220 ബില്യൺ ഡോളർ) വിപണി മൂലധനവുമായി മൂന്നാം സ്ഥാനത്താണ്. മുകേഷ് അംബാനിയും അദാനിയും തമ്മിലുള്ള അന്തരം 40% ആയി വർധിച്ചു.  ACC, Ambuja Cements എന്നിവയ്ക്കൊപ്പം 9 ലിസ്റ്റഡ്സകമ്പനികളാണ് അദാനി കുടുംബത്തിനുളളത്. അദാനി ഗ്രൂപ്പിന്റെ സമ്പത്ത് അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങൾക്കിടയിൽ വിഭജിച്ചിരിക്കുന്നു, അദാനി ട്രാൻസ്മിഷൻ ആണ് ഏറ്റവും മൂല്യമുള്ളത്  4.57 ട്രില്യൺ രൂപയാണ്. ഇത് ഗ്രൂപ്പ് മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ അഞ്ചിലൊന്ന് മാത്രമാണ്. ടാറ്റ ഗ്രൂപ്പിന് ലിസ്റ്റ് ചെയ്ത 27 കമ്പനികളുള്ളതിൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്  വിപണി മൂലധനത്തിന്റെ 53 ശതമാനവും വഹിക്കുന്നു.  മുകേഷ് അംബാനി ഗ്രൂപ്പിന് ഒമ്പത് ലിസ്റ്റഡ് കമ്പനികളുണ്ട്. എന്നാൽ ഗ്രൂപ്പിന്റെ വിപണി മൂലധനത്തിന്റെ 98.5 ശതമാനവും റിലയൻസ് ഇൻഡസ്ട്രീസ് (RIL) ആണ്. ഓയിൽ-ടു-ടെലികോം കമ്പനിയായ RIL, 16.91 ട്രില്യൺ രൂപ വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ്. തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ TCS -മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 11 ട്രില്യൺ രൂപ. അതേസമയം മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മിലുള്ള അന്തരം 40 ശതമാനം വർധിച്ചു.  91 ബില്യൺ ഡോളർ ആസ്തിയുള്ള അംബാനി ലോകസമ്പന്നരിൽ എട്ടാം സ്ഥാനത്താണ്. അദാനി ബ്ലൂംബർഗ്, ഫോർബ്സ് ലിസ്റ്റിംഗുകളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ തന്നെ ഇടം കണ്ടിട്ടുണ്ട്. 

The Adani Group has surpassed Tata Group in terms of market capitalisation race. The gap between Mukesh Ambani and Adani has widened by 40%. At Friday’s closing, the market value of the Adani Group’s whole portfolio of listed equities was Rs 22.27 trillion ($278 billion), surpassing that of Tata Group, which was valued at Rs 20.77 trillion ($260 billion). Reliance Group, which is run by Mukesh Ambani, is in third place with a market capitalization of Rs 17.16 trillion ($220 billion).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version