ആഗോളതലത്തിൽ 4,000 ഇവി സൂപ്പർചാർജർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടെസ്‌ല പദ്ധതിയിടുന്നു. വർഷം തോറും 34 ശതമാനം വളർച്ച കമ്പനി കൈവരിക്കുന്നതായി ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക അവലോകന സ്ഥാപനമായ ഫിൻബോൾഡ് സമാഹരിച്ച ഡാറ്റ അനുസരിച്ച്, ടെസ്‌ലയ്ക്ക് ആഗോളതലത്തിൽ 3,971 സൂപ്പർചാർജർ സ്റ്റേഷനുകളുണ്ട്.
2021-ൽ രേഖപ്പെടുത്തിയ 2,966-ൽ നിന്ന് 33.88 ശതമാനം അധിക വളർച്ചയാണ് ഇതെന്ന് വിലയിരുത്തുന്നു. മുൻ പാദത്തേക്കാൾ 7.13 ശതമാനം വളർച്ച രേഖപ്പെടുത്തിയ 2022-ലെ ആദ്യ മൂന്ന് മാസങ്ങളിൽ 3,724 ആയിരുന്നു ടെസ്‌ല സൂപ്പർചാർജർ സ്റ്റേഷനുകൾ. 2022-ന്റെ ആദ്യ പാദത്തിൽ, സൂപ്പർചാർജർ കണക്ടറുകളുടെ എണ്ണവും 33,657 ആയി ഉയർന്നിരുന്നു.