ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ് എഞ്ചിൻ കാർ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
ടൊയോട്ട കിർലോസ്കർ മോട്ടോർ നിർമ്മിച്ച കാർ, സെപ്റ്റംബർ 28ന് ഡൽഹിയിൽ അനാച്ഛാദനം ചെയ്യും.
ഒരൊറ്റ ഇന്ധനത്തിലോ, എഥനോൾ കലർത്തിയ പെട്രോൾ പോലെയുള്ള മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന ഇന്റേർണൽ കംപഷൻ എഞ്ചിനാണ് ഫ്ലെക്സ് എഞ്ചിൻ.
ഇന്ത്യയിലെ മലിനീകരണത്തിന്റെ 35 ശതമാനവും ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങൾ മൂലമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങൾക്കുള്ള മികച്ച ബദൽ മാർഗമായി ഫ്ലെക്സ് എഞ്ചിനുകളെ കണക്കാക്കുന്നു.
ഫ്ലെക്സ് എഞ്ചിൻ പ്രവർത്തിപ്പിക്കുന്ന കാറുകൾക്ക് വായു മലിനീകരണം കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
2023ഓടെ ഫ്ലെക്സ് ഇന്ധനമുപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ പതിപ്പുകൾ അവതരിപ്പിക്കാൻ മാരുതിയും പദ്ധതിയിടുന്നുണ്ട്.