Volkswagen ഗ്രൂപ്പ് അതിന്റെ ലക്ഷ്വറി സ്‌പോർട്‌സ്-കാർ ബിസിനസ്സായ പോർഷെ (Porsche) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നു. Porsche AGയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിൽ നിന്ന് 9.4 ബില്യൺ യൂറോ (9.41 ബില്യൺ ഡോളർ) സമാഹരിക്കാൻ ലക്ഷ്യമിടുന്നു. 911 ദശലക്ഷം ഓഹരികളാണ് Porsche യുടെ IPO എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 455.5 മില്യൺ സാധാരണ ഓഹരികളും അത്രതന്നെ preferred ഷെയറും IPO യിൽ ഉൾപ്പെടുന്നു. ലിസ്റ്റിംഗിനായി 70 ബില്യൺ മുതൽ 75 ബില്യൺ യൂറോ വരെ മൂല്യനിർണ്ണയം തേടുകയാണെന്ന് ജർമ്മൻ കാർ നിർമ്മാതാവ് പറഞ്ഞു. നിക്ഷേപകർക്ക് പോർഷെ preferred ഷെയർ 25% സബ്‌സ്‌ക്രൈബു ചെയ്യാനാകും. Qatar Investment Authority, നോർവേയുടെ sovereign wealth fund, T. Rowe Price, ADQ എന്നിവ 3.7 ബില്യൺ യൂറോയുടെ preferred ഓഹരികൾ സബ്‌സ്‌ക്രൈബു ചെയ്യുമെന്ന് Volkswagen പറഞ്ഞു. IPO വിജയകരമായാൽ VW ഡിസംബറിൽ ഒരു ഷെയർഹോൾഡർ മീറ്റിംഗ് വിളിക്കും. മൊത്തം വരുമാനത്തിന്റെ 49 ശതമാനം അല്ലെങ്കിൽ 8.9 ബില്യൺ മുതൽ 10.2 ബില്യൺ യൂറോ വരെ അതിന്റെ ഓഹരി ഉടമകൾക്ക് ഒരു പ്രത്യേക ലാഭവിഹിതമായി 2023 ന്റെ തുടക്കത്തിൽ തന്നെ നൽകാൻ നിർദ്ദേശിക്കുമെന്നാണ് റിപ്പോർട്ട്. ഒരു ദശാബ്ദത്തിലേറെയായി സ്പോർട്സ്-കാർ നിർമ്മാതാവിന്റെ നിയന്ത്രണം നഷ്ടപ്പെട്ട Porsche-Piech കുടുംബത്തിന് കാര്യമായ തീരുമാനമെടുക്കാനുള്ള അധികാരം ഐപിഒ തിരികെ നൽകും.

As Volkswagen’s supervisory board is prepping for the IPO of its Porsche brand, reports say that the IPO will consist of 911 million shares. The 911 million Porsche AG shares will be divided into 455.5 million preferred shares and 455.5 million ordinary shares. And, only the preferred shares will be listed.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version