ഇന്ത്യയിലെ ആദ്യ ആന്റി-ഡ്രോൺ സംവിധാനമായ ‘Defender’ പുറത്തിറക്കി RattanIndia Enterprises. ഡ്രോണുകൾ ഉപയോ​ഗിച്ചുളള തീവ്രവാദി ആക്രമണങ്ങൾ പെരുകുന്ന പശ്ചാത്തലത്തിലാണ് ആന്റി-ഡ്രോൺ ‘Defender’ വരുന്നത്. റാട്ടൻഇന്ത്യ എന്റർപ്രൈസസിന്റെ സബ്സിഡിയറി Throttle Aerospace Systems ആണ് ആന്റി ഡ്രോൺ വികസിപ്പിച്ചെടുത്തത്. ഡ്രോൺ ഡിഫൻഡർ, കേന്ദ്ര മന്ത്രി VK Singh ലോഞ്ച് ചെയ്തു. ത്രോട്ടിൽ എയ്‌റോസ്‌പേസിന്റെ ബംഗളൂരു നിർമ്മാണ ശാലയിലാണ് നിർമ്മാണം. കൂട്ടം തെറ്റിയ ഡ്രോണുകളെ നിർവീര്യമാക്കുന്നതിന് 13 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളുമായി തദ്ദേശീയമായി വികസിപ്പിച്ച ട്രാക്കിംഗ്, ക്യാപ്ചറിംഗ് സംവിധാനമാണ് ഡിഫൻഡർ. 70% തദ്ദേശീയമായി രൂപകൽപന ചെയ്ത ഉൽപ്പന്നമാണ് ഡിഫെൻഡർ. മനുഷ്യന്റെ ഇടപെടലുകൾ ഒന്നുമില്ലാതെ കാര്യക്ഷമമായി ഡ്രോൺ ഡിഫൻഡർ അപകടങ്ങൾ ഒഴിവാക്കും. അനിയന്ത്രിതമായി ഡ്രോണുകൾ ആകാശത്തുണ്ടാക്കുന്ന പ്രശ്നങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, അനധികൃതമായി വ്യോമാതിർത്തിയിൽ പറക്കുന്ന ഡ്രോണുകളെ തടുക്കാനും പ്രവർത്തന രഹിതമായവയെ നിർവീര്യമാക്കാനും ഡ്രോൺ ഡിഫെൻഡറുകൾക്ക് കഴിയും. ഇതിലൂടെ ഡ്രോൺ ഡിഫൻഡറിന് സൈന്യത്തെ സഹായിക്കാനാകുമെന്ന് റാട്ടൻഇന്ത്യ പറഞ്ഞു.

ഒറ്റ ഫ്ലൈറ്റിൽ 20 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഇതിന് 26 മീറ്റർ/സെക്കൻഡ് വേഗതയിൽ സഞ്ചരിക്കാൻ കഴിയും. കമ്പനി പ്രതിമാസം 45-50 ഡ്രോണുകൾ നിർമ്മിക്കുന്നുണ്ടെങ്കിലും ഡിഫെൻഡറിന്റെ നിർമ്മാണം ആവശ്യാനുസരണം ആയിരിക്കുമെന്ന് ത്രോട്ടിൽ എയ്‌റോസ്‌പേസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിവാഹങ്ങളിലും പരിപാടികളിലും ഫോട്ടോഗ്രാഫി പോലെയുള്ള ആവശ്യങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്നവയാണ് കൺസ്യൂമർ ഡ്രോണുകൾ. സർവേ, മാപ്പിംഗ്, പൊതു സുരക്ഷ, കൃഷി തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാരുകളും സ്വകാര്യ കമ്പനികളും ഉപയോഗിക്കുന്നവയാണ് എന്റർപ്രൈസ് ഡ്രോണുകൾ.

RattanIndia Enterprises’s Defender drone, which was created domestically, was launched by Union Minister VK Singh. 13 drones that are pre-programmed to lock, track, and neutralize rogue drones are loaded onto the Defender. Without human interaction, it may efficiently neutralize threats.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version