App സ്റ്റോറിലുള്ള ആപ്പുകളുടെയും ആപ്പുകളിലെ പർച്ചെയിസുകളുടെയും വിലകൾ അടുത്ത മാസം മുതൽ കൂടുമെന്ന് ആപ്പിൾ. ചില ഏഷ്യൻ-അമേരിക്കൻ രാജ്യങ്ങളിൽ ഒക്ടോബർ 5 മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരുമെന്നാണ് ബ്ലോഗ് പോസ്റ്റിലൂടെ ആപ്പിൾ അറിയിച്ചത്. വിലക്കയറ്റം ബാധിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ആപ്പ് സ്റ്റോറിലെ ഏതൊക്കെ ആപ്പുകളുടെ വിലയിലാണ് വ്യത്യാസം വരുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. കറൻസിയും നികുതിയും ക്രമീകരിക്കുന്നതിനായി കഴിഞ്ഞ വർഷം Euro zone രാജ്യങ്ങളിൽ വില കുറച്ചിരുന്നു. ഈ വർഷത്തെ വിലക്കയറ്റവും പലിശനിരക്കിലുള്ള ഉയർച്ചയും യെൻ, യൂറോ തുടങ്ങിയ കറൻസികളെ ബാധിച്ചിരുന്നു. യൂറോ, കഴിഞ്ഞ 20 വർഷത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലെത്തി. ജപ്പാൻ, സ്വീഡൻ, ഈജിപ്ത്, മലേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ആപ്പിൾ ഉപഭോക്താക്കൾ വിലയിലെ മാറ്റം നേരിടേണ്ടി വരും. ആപ്പ് സ്റ്റോർ ഉൾപ്പെടുന്ന ആപ്പിളിന്റെ സർവീസ് ബിസിനസ്സുകളുടെ വരുമാനം കഴിഞ്ഞ കുറച്ചു വർഷങ്ങളായി വർധിച്ചു വരുന്നുണ്ട്. ഇപ്പോൾ അത് ഒരു ക്വാർട്ടറിൽ ഇരുപത് ബില്ല്യൺ ഡോളറിൽ എത്തിയിരിക്കുകയാണ്.

Apple will raise prices of apps and in-app purchases on its App Store from next month. Apple reminds developers that the new App Store prices will take effect on October 5, 2022

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version