ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ നിർമ്മാണ കമ്പനിയായ IdeaForge, IPO യ്ക്ക് ഒരുങ്ങുന്നു. Qualcomm പിന്തുണയ്ക്കുന്ന മുംബൈ ആസ്ഥാനമായുളള കമ്പനി 125 മില്യൺ ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഓഫറിങ്ങാണ് പരിഗണിക്കുന്നത്. പുതിയ ഷെയറുകൾ കൂടുതലടങ്ങുന്ന വില്പനയിലൂടെ 700 മില്യൺ ഡോളർ മൂല്യമാണ് കമ്പനി ലക്‌ഷ്യം വയ്ക്കുന്നത്. 2023 ആദ്യ ക്വാർട്ടറിൽ പ്രതീക്ഷിക്കുന്ന ലിസ്റ്റിംഗുമായി ബന്ധപ്പെട്ട് കമ്പനി ഫിനാൻഷ്യൽ അഡ്വൈസർമാരുമായി ചർച്ചകളിലാണ്. ഡിസംബറോടെ ഡ്രാഫ്റ്റ് റെഡ്ഹെറിം​ഗ് പ്രോസ്പെക്ടസ് ഫയൽ ചെയ്യാനാണ് IdeaForge ശ്രമിക്കുന്നതെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രാഥമിക ചർച്ചകൾ നടക്കുന്നതിനാൽ ഓഫർ വലുപ്പത്തിലും തീയതിയിലും ഇനിയും മാറ്റം വരാമെന്നാണ് സൂചന. 2007 ൽ സ്ഥാപിതമായ IdeaForge, സേനാവിഭാ​ഗങ്ങൾ, പോലീസ്, സെക്യൂരിറ്റി, വ്യാവസായിക ആവശ്യകതകൾ തുടങ്ങിയവയ്ക്കായാണ് ഡ്രോണുകൾ നിർമ്മിക്കുന്നത്. ആളില്ലാ ആകാശ വാഹനങ്ങൾ (Unmanned aerial vehicle) നിർമിക്കുന്നതിന് പ്രതിരോധവകുപ്പിന്റെ ലൈസൻസ് ഐഡിയ ഫോർജ് നേടിയിട്ടുണ്ട്. ക്വാൽകോമിന് പുറമേ Infosys Ltd, Florintree Capital Partners എന്നിവയും കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

India’s largest drone maker backed by Qualcomm Inc., IdeaForge, is considering an initial public offering that could raise about $125 million, according to people familiar with the matter.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version