ഇന്ത്യയിൽ 5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങുകയാണ് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ നിർമ്മാണ കമ്പനിയായ നെസ്‌ലെ. രാജ്യത്ത് ഫാക്ടറികളും ഗവേഷണശാലകളും നിർമ്മിക്കാനായി 2025 ൽ കമ്പനി ഇന്ത്യൻ വിങ്ങിൽ നിക്ഷേപം നടത്തുമെന്ന് CEO Mark Schneider പറഞ്ഞു. നെസ്‌ലെ ഇന്ത്യ രാജ്യത്ത് 9 ഫാക്ടറികളിലായി 6000 ആളുകൾക്ക് ജോലി നൽകുന്നുണ്ട്. ഈ നിക്ഷേപം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കമ്പനിയെ സഹായിക്കും. നെസ്‌ലെയുടെ നിർമ്മാണശാലകൾ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി.

സ്വിസ് കമ്പനിയായ നെസ്‌ലെയുടെ സാന്നിധ്യം ഇന്ത്യയിൽ 110 വര്ഷങ്ങളായിട്ട് ഉണ്ടെങ്കിലും 1960 ലാണ് കമ്പനി രാജ്യത്ത് നിർമ്മാണം ആരംഭിച്ചത്. ഇത് വരെയുള്ള മൊത്ത നിക്ഷേപം 8000 കോടിയായിരുന്നെങ്കിൽ, അടുത്ത മൂന്നു വര്ഷത്തിനുള്ളിലാണ് 5000 കോടി നിക്ഷേപം നടത്തുന്നതെന്ന് CEO വ്യക്തമാക്കി. നെസ്‌ലെയുടെ ഇന്ത്യയിലെ ബിസിനസ് വളർച്ച വേഗത്തിലാക്കാനാണ് കൊടികളുടെ നിക്ഷേപമെന്ന് നെസ്‌ലെ ഇന്ത്യ MD, സുരേഷ് നാരായണൻ പറഞ്ഞു. നെസ്‌ലെ ഇന്ത്യയുടെ 2021 ലെ വരുമാനം 14,709.41 കോടിയായിരുന്നു.

Nestlé, the world’s largest food manufacturing company, is planning to invest 5000 crores in India. CEO Mark Schneider said the company will invest in the Indian wing in 2025 to build factories and research labs in the country. Nestlé India employs 6000 people across 9 factories in the country.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version