പ്രചോദനാത്മകമായ വാക്കുകൾ പങ്കുവെച്ച് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ. അടുത്തിടെ, അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ജീവിതത്തിൽ തനിക്ക് ആവേശം പകരുന്ന കാര്യങ്ങളാണ് വീഡിയോയിൽ അദ്ദേഹം പങ്കുവെയ്ക്കുന്നത്.
എല്ലാവരും നേടാനാകാത്തത്’ എന്ന് മുദ്രകുത്തുന്നത് നേടിയെടുക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് അദ്ദേഹം പറയുന്നു. ആളുകൾ നിങ്ങളുടെ നേരെ എറിയുന്ന കല്ലുകൾ ഒരു സ്മാരകം പണിയാൻ ഉപയോഗിക്കുക. ഒരാളെ നശിപ്പിക്കാൻ ആർക്കും കഴിയില്ല, പക്ഷേ അവന്റെ സ്വന്തം ചിന്താഗതിക്ക് കഴിയും. വേഗം നടക്കണമെങ്കിൽ ഒറ്റയ്ക്കും, ദൂരേയ്ക്ക് നടക്കണമെങ്കിൽ ഒരുമിച്ചും നടക്കണമെന്നുമാണ് ടാറ്റ പങ്കുവെയ്ക്കുന്ന പ്രചോദനാത്മകമായ കാര്യങ്ങൾ.
രത്തൻ ടാറ്റയുടെ പ്രചോദനാത്മക മന്ത്രങ്ങൾ
പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ