മലയാളിയായ ഡോ.ഷംഷീർ വയലിൽ നേതൃത്വം നൽകുന്ന ഹെൽത്ത് കെയർ പ്രൊവൈഡറായ Burjeel Holdings അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്റെ (ADX) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. 11% ഓഹരികളാണ് നിക്ഷേപകർക്കായി നീക്കി വയ്ക്കുന്നത്. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ (MENA) ഏറ്റവും വലിയ സ്വകാര്യ ആരോ​ഗ്യ സേവന ദാതാക്കളിലൊന്നാണ് Burjeel Holdings. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 4 വരെയാണ് ഓഹരികൾ സബ്സ്ക്രൈബ് ചെയ്യാനുളള കാലയളവ്. ഒക്ടോബർ 10-നാണ് കമ്പനി ADX-ൽ ലിസ്റ്റ് ചെയ്യുന്നത്. 550.7 ദശലക്ഷം ഷെയറുകളാണ് കമ്പനി ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. ഇതിൽ 350.3 ദശലക്ഷം ഷെയറുകൾ VPS Healthcare Holdings കൈവശം വച്ചിട്ടുളളതാണ്. ബുർജീൽ ഹോൾഡിം​ഗ്സിൽ 79.8 ശതമാനം ഷെയറുകൾ കയ്യാളുന്നത് VPS Healthcare Holdings ആണ്. ഓഫർ ചെയ്യുന്ന മൊത്തം ഓഹരികളിൽ ആദ്യവിഹിതത്തിൽ 10 ശതമാനവും രണ്ടാം വിഹിതത്തിൽ 90ശതമാനവും എന്നിങ്ങനെയാണ് വിഭജനം.

ഈ വർഷം യുഎഇയിൽ പബ്ലിക് ലിസ്റ്റിം​ഗിനൊരുങ്ങുന്ന ആദ്യ സ്വകാര്യസ്ഥാപനമാണ് Burjeel Holdings. യുഎഇയിലും ഒമാനിലുമായി 61 ഓളം സ്ഥാപനങ്ങൾ ബുർജീൽ ഹോൾഡിം​ഗ്സിന് കീഴിലുണ്ട്. ബുർജീൽ മെഡിക്കൽ സിറ്റി ഉൾപ്പെടെ 16 ഹോസ്പിറ്റലുകൾ, 23 മെഡിക്കൽ സെന്ററുകൾ, 15 ഫാർമസികൾ, അനുബന്ധ സേവനങ്ങൾക്കായി 7 സ്ഥാപനങ്ങൾ എന്നിവ ഈ ശൃംഖലയുടെ ഭാ​ഗമാണ്. ഇൻപേഷ്യന്റ്സ് വിഭാ​ഗത്തിൽ ഏകദേശം 17 ശതമാനവും ഔട്ട് പേഷ്യന്റ്‌സ് വിഭാ​ഗത്തിൽ ഏകദേശം 12 ശതമാനവും വിപണി വിഹിതമാണ് ബുർജീൽ ഹോൾഡിം​ഗ്സിനുളളത്.

2007-ൽ സ്ഥാപിതമായ ബുർജീൽ ഹോൾഡിം​ഗ്സ് സംയുക്ത സംരംഭങ്ങളിലൂടെയും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയും 2030-ഓടെ സൗദി അറേബ്യയിൽ $1 ബില്യൺ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു.

Share.

Comments are closed.

Exit mobile version