അന്തരീക്ഷവായുവിനെ എളുപ്പത്തിൽ ശുദ്ധീകരിച്ച് മലിനീകരണ വിമുക്തമാക്കുന്ന ‘ടെൻഷീൽഡ് ‘(Tenshield) അവതരിപ്പിച്ച് Freshcraft. കൊച്ചിയും മിഡിൽ ഈസ്റ്റും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് Freshcraft. ലോകത്തെ ഏഴാമത്തെ വലിയ ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കളായ മദേഴ്സൺ ഗ്രൂപ്പിന്റെ പിന്തുണയോടെ Freshcraft ഈ നൂതന ഉപകരണം അവതരിപ്പിച്ചത്.
അന്തരീക്ഷ മലിനീകരണം തുടർച്ചയായി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, സുരക്ഷാഉൽപ്പന്നമെന്ന നിലയിൽ ഈ ഉപകരണത്തിന്റെ പ്രസക്തി വളരെ വലുതാണെന്ന് ഫ്രഷ്‌ക്രാഫ്റ്റ് ടെക്‌നോളജീസ് സിഇഒ വിനീത് കുമാർ മേട്ടയിൽ പറഞ്ഞു. നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷവായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്യപ്പെട്ട ഒരു നൂതന ഉൽപ്പന്നമാണ് ‘ടെൻഷീൽഡ്’. ഏറ്റവും മികച്ച അസംസ്കൃത വസ്തുക്കളാണ് മദേഴ്സൺ ഗ്രൂപ്പ് ഈ ഉൽപ്പന്നത്തിന്റെ നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നവീന സാങ്കേതിക വിദ്യയിലൂടെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മദേഴ്സൺ ഗ്രൂപ്പിന്റെ പിന്തുണയോടെ, ഈ ഉൽപ്പന്നം വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതയും വിനീത് കുമാർ മേട്ടയിൽ പറഞ്ഞു.
‘പ്ലാസ്മ- മീഡിയേറ്റഡ് ‘ ആയ ‘ആനയോണു’കളെ ടെൻഷീൽഡ് അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കുകയും , അത് വ്യക്തിക്ക് ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിച്ചു വായുജന്യമായ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്ന രീതിയിലാണ് പ്രവർത്തനം. അന്തരീക്ഷത്തിലും വായുവിലുമുള്ള രോഗകാരികളെ തൽസമയ പ്രക്രിയയിലൂടെത്തന്നെ നിർവീര്യമാക്കുകവഴി അത് കെട്ടിടങ്ങളുടെ ഉൾഭാഗത്തെ അന്തരീക്ഷം മലിനീകരണ വിമുക്തമാക്കുകയും ചെയ്യുന്നു.
ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ദുബായ് സെൻട്രൽ ലബോറട്ടറി ഡിപ്പാർട്ട്‌മെന്റ്, ഇന്റർടെക് ഗ്രൂപ്പ് ഹോങ്കോങ്ങിന്റെ സിബി & സിഇ ടെസ്റ്റിംഗ്, സിഎസ്ഐആർ നാഷണൽ ഫിസിക്കൽ ലബോറട്ടറി (NPL) ന്യൂഡൽഹി, സിഎസ്ഐആർ -നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ & റിസർച്ചിന്റെ ബയോകോംപാറ്റിബിലിറ്റി പഠനം എന്നിവയുൾപ്പെടെ വിവിധ അന്താരാഷ്ട്ര നിലവാരമുള്ള ലാബുകളിൽ ഈ ഉപകരണം പരിശോധന വിധേയമാക്കിയിട്ടുണ്ട്.