ഫിൻ‌ടെക്കുകൾക്കായി  $ 200 mn ഫണ്ടുമായി അബുദാബി നിക്ഷേപ സ്ഥാപനമായ Further Ventures

ഫിൻ‌ടെക്കുകൾക്കും, സപ്ലൈ ചെയിൻ സംരംഭങ്ങൾക്കുമായി 200 മില്യൺ ഡോളർ ഫണ്ടുമായി അബുദാബി നിക്ഷേപ സ്ഥാപനമായ Further Ventures. നിക്ഷേപ ഭീമനായ അബുദാബി ഡെവലപ്പ്മെന്റൽ ഹോൾഡിംഗ് കമ്പനി പിന്തുണയുള്ള സ്ഥാപനമാണ് Further. ഫിൻ‌ടെക്, വിതരണ ശൃംഖല, ഡിജിറ്റൽ അസറ്റ് സ്‌പെയ്‌സ് എന്നീ വിഭാഗങ്ങളിലുള്ള സ്റ്റാർട്ടപ്പുകൾക്കായാണ് Further നിക്ഷേപം നടത്തുക. സെക്യൂരിറ്റി സൊല്യൂഷനുകൾ, മാർക്കറ്റ്‌പ്ലെയ്‌സുകൾ, വെയർഹൗസ് മാനേജ്‌മെന്റ് കമ്പനികൾ, പോർട്ട് ഓപ്പറേറ്റർമാർ, എയർലൈനുകൾ തുടങ്ങിയ വിഭാഗങ്ങളിലെ സ്റ്റാർട്ടപ്പുകൾക്ക് സഹായം ലഭ്യമാകും. ആശയ വികസനം, സീഡ് ഫണ്ട് തുടങ്ങിയവയ്ക്കായി സംരംഭകർക്ക് കൂടുതൽ ഫണ്ടുകൾ നൽകും. ഒന്നിലധികം റൗണ്ട് ഫണ്ടിംഗുകൾക്കായി പ്രത്യേക മൂലധനവും ലഭ്യമാക്കും. നിയമപരമായ പിന്തുണ, ടാലന്റ് സോഴ്‌സിംഗ്, റിക്രൂട്ട്‌മെന്റ് എന്നിവയുറപ്പാക്കാൻ വിദഗ്ധ സംഘത്തിന്റെ സഹായവും നൽകുന്നു. അബുദാബി ആസ്ഥാനമായുള്ള നിക്ഷേപ, ഹോൾഡിംഗ് കമ്പനിയായ ADQ 2018ലാണ് ആരംഭിച്ചത്. ഇത്തിഹാദ് റെയിൽ, അബുദാബി എയർപോർട്ട്, എഡി പോർട്ട് ഗ്രൂപ്പ് എന്നിവയെല്ലാം ADQ പിന്തുണയുള്ള സ്ഥാപനങ്ങളാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version