പ്രാദേശിക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി  ഏകദേശം 86000 കോടിയിലധികം രൂപ ( 40 ബില്യൺ റിയാൽ) നിക്ഷേപിക്കാൻ സൗദി അറേബ്യ. രാജ്യത്തെ പതിനൊന്ന് സിറ്റികളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം കരാർ ഒപ്പു വച്ചു. റിയാദിൽ നടന്ന മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം സംഘടിപ്പിച്ച എക്‌സിബിഷനോടനുബന്ധിച്ച് സൗദി അറേബ്യയിലെ ഭവന മന്ത്രി മജീദ് അൽ ഹൊഗെയ്‌ലിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

 പുതിയ കരാർ പ്രകാരം, ഏകദേശം 7,50,000 പേർക്ക് താമസ സൗകര്യത്തിന് 11 നഗരങ്ങളിലായി 150,000 ഭവന യൂണിറ്റുകൾ പദ്ധതിയിടുന്നു. ഇതിനായി ഏകദേശം 90 ദശലക്ഷം ചതുരശ്ര മീറ്റർ അനുവദിക്കും. ഇതിന് പുറമേ 54 ദശലക്ഷം ചതുരശ്ര മീറ്റർ പാർക്കുകൾ, റോഡ് നെറ്റ്‌വർക്കുകൾ, പൊതുഗതാഗതം, പൊതുഇടങ്ങൾ എന്നിവയ്ക്കായും അനുവദിക്കും.

2023-2024-ൽ ആരംഭിക്കാനിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 25 ബില്യൺ റിയാലിന്റെ (6.65 ബില്യൺ ഡോളർ) കരാറും പ്രാദേശിക ബാങ്കുകളുമായി സൗദി അറേബ്യൻ ധനകാര്യ മന്ത്രാലയം സെപ്റ്റംബർ തുടക്കത്തിൽ ഒപ്പുവെച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തയ്യാറാക്കിയ വിഷൻ 2030 ആണ് പുതിയ പദ്ധതികൾക്കും അടിസ്ഥാനമാകുന്നത്.

Saudi Arabia will invest 40 billion riyals in developing local infrastructure projects. The agreement was signed on the sidelines of the Exhibition of Projects of Distinguished Cities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version