നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽപായലിൽനിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കൊച്ചി ആസ്ഥാനമായുള്ള സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI). കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങൾ വേർതിരിച്ചെടുത്താണ് ‘Cadalmin LivCure എക്സ്ട്രാക്റ്റ് എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നം നിർമിച്ചിരിക്കുന്നത്.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കടലിൽ നിന്ന് വേർതിരിച്ചെടുത്ത 100 ശതമാനം പ്രകൃതിദത്ത ബയോ ആക്റ്റീവ് ചേരുവകളുടെ സവിശേഷമായ മിശ്രിതമാണ് ഇത്. ജീവിതശൈലീരോഗങ്ങളെ ചെറുക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി CMFRI വികസിപ്പിക്കുന്ന ഒമ്പതാമത്തെ ഉൽപന്നമാണിത്. കരളിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും 400 മില്ലിഗ്രാം അളവിലുള്ള ഈ ക്യാപ്സൂളുകൾ സഹായകമാണെന്നാണ് ഗവേഷകർ പറയുന്നത്. പ്രീ-ക്ലിനിക്കൽ ട്രയലുകളിലൂടെ ന്യൂട്രാസ്യൂട്ടിക്കലിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് തെളിഞ്ഞതായി അധികൃതർ പറഞ്ഞു. ഗവേഷണത്തിന് നേതൃത്വം നൽകിയത് സിഎംഎഫ്ആർഐയുടെ മറൈൻ ബയോടെക്നോളജി, ഫിഷ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് വിഭാഗത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കാജൽ ചക്രബർത്തിയാണ്. ന്യൂട്രാസ്യൂട്ടിക്കൽ വ്യാവസായികമായി നിർമിക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ഉടൻ ലൈസൻസ് നൽകുമെന്ന് CMFRI വ്യക്തമാക്കി.
Central marine research body makes seaweed-based product to fight fatty liver. Named LivCure extract, the product is a unique blend of natural bioactive ingredients extracted from finest seaweeds with eco-friendly green technology.