github opens opportunities for startup
Github opens opportunities for Startups in India

രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി, ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് സൈറ്റായ GitHub അതിന്റെ ഡെവലപ്പർ പ്ലാറ്റ്‌ഫോമിന് ഇന്ത്യയിലും ആക്‌സസ് നൽകി. ഇന്ത്യൻ ഡെവലപ്പർമാർക്കായി തങ്ങളുടെ ഡെവലപ്പർ പ്ലാറ്റ്ഫോം തുറന്നിട്ടുണ്ടെന്ന് GitHub അറിയിച്ചു.

GitHub എന്റർപ്രൈസിന്റെ 20 സീറ്റുകൾ സ്റ്റാർട്ടപ്പുകൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായിരിക്കും.  GitHub സാങ്കേതിക വിദഗ്ധരുടെ സഹായവും നിർദ്ദേശവും ഇന്ത്യയിലും ലോകമെമ്പാടുമുള്ള യോഗ്യരായ സംരംഭകർക്ക് നൽകും. ഇന്ത്യയിൽ എഴുപതു ലക്ഷത്തിലധികവും ആഗോളതലത്തിൽ എട്ടു കോടി മുപ്പതു ലക്ഷത്തിലധികവും ഡെവലപ്പർമാർ  മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗിറ്റ്ഹബിനുണ്ട്. അതിൽ, ലോകത്തിലെ ചില മുൻനിര വെഞ്ച്വർ ക്യാപിറ്റലുകളും, സ്റ്റാർട്ടപ്പിനെ സഹായിക്കുന്ന സംഘടനകളും ഉൾപ്പെടും.
സംരംഭകർക്ക് അവരുടെ സ്വപ്നം സഫലീകരിക്കുന്നതിനായി സ്ഥാപനത്തിന്റെ സമ്പൂർണ്ണ ഡെവലപ്പർ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം നൽകാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് GitHub-ന്റെ CEO, Thomas Dohmke പറഞ്ഞു. 2023 അവസാനത്തോടെ എല്ലാ ഉപയോക്താക്കളും ഒരു 2-ഫാക്ടർ ഓതന്റിക്കേഷണെങ്കിലും ഉപയോഗിക്കേണ്ടതുണ്ടെന്ന് GitHub അറിയിച്ചു.

GitHub, an open-source software development platform, has opened up its developer platform to Indian developers in order to support the country’s startup environment.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version