IIM കോഴിക്കോടിന്റെ (IIMK LIVE) സംരംഭകത്വ പ്രോത്സാഹന പരിപാടിയായ ലൈവ് ഇന്നൊവേഷൻ ഫെലോഷിപ്പിന് (LIFE) അപേക്ഷ ക്ഷണിക്കുന്നു. ഇന്നവേഷൻ അടിസ്ഥാനമാക്കിയ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലൈഫ് പ്രോഗ്രാമിന്റെ ലക്ഷ്യം.
ലൈഫ് സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നത്: ലൈഫ് സപ്പോർട്ടിന് യോഗ്യനാകുന്ന സംരംഭകന് പ്രതിമാസ സ്റ്റൈപ്പൻഡായി പരമാവധി 30,000 രൂപയും കുറഞ്ഞത് 10,000 രൂപയും 12 മാസത്തേക്ക് ലഭ്യമാകും. ലൈഫ് സ്വീകർത്താവിന് കുറഞ്ഞ നിരക്കിൽ കോ വർക്കിംഗ് സ്‌പേസ്, പ്രൊഫഷണൽ സർവീസ് സപ്പോർട്ട്, അവരുടെ ആശയങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും മികച്ച നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശം എന്നിവയുൾപ്പെടെ പ്രീ-ഇൻകുബേഷൻ പിന്തുണ ലഭിക്കുന്നു. അക്കാദമിക് സ്പെഷ്യലിസ്റ്റുകൾ, നിക്ഷേപകർ, കോർപ്പറേഷനുകൾ, പാർട്ണർ സ്ഥാപനങ്ങൾ, പൂർവവിദ്യാർത്ഥികൾ, മറ്റ് അഫിലിയേറ്റുകൾ തുടങ്ങി IIM കോഴിക്കോടിന്റെ ലൈവ് ഇക്കോസിസ്റ്റം നെറ്റ്‌വർക്കിലേക്ക് ആക്സസ് ഉണ്ടാകും. വർക്ക്ഷോപ്പുകളിലും ട്രയിനിംഗുകളിലും പങ്കെടുക്കാൻ അവസരമുണ്ടാകും.
ആരാണ് യോഗ്യർ?
LIFE അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. ഒന്നോ അതിലധികമോ ഡിഗ്രി പ്രോഗ്രാമുകളിൽ കുറഞ്ഞത് 4 വർഷത്തെ മുഴുവൻ സമയ ബിരുദ/ബിരുദാനന്തര വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം. അടിസ്ഥാന ബിരുദമോ ഡിപ്ലോമയോ സയൻസിലോ എൻജിനീയറിലോ ആയിരിക്കണം.അഥവാ 3 വർഷത്തെ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ പ്രോഗ്രാം കൂടാതെ 2 വർഷത്തെ മുഴുവൻ സമയ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അടിസ്ഥാന ബിരുദമോ ഡിപ്ലോമയോ സയൻസിലോ എൻജിനീയറിങ്ങിലോ ആയിരിക്കണം.
ലൈഫ് സപ്പോർട്ട് ഫെലോഷിപ്പിനായി അപേക്ഷിക്കുന്ന സമയത്ത് മറ്റൊരു കമ്പനിയുടെ പ്രൊമോട്ടർ അല്ലെങ്കിൽ പ്രധാനപ്പെട്ട ഷെയർഹോൾഡർ / ഗുണഭോക്താവ് ആയിരിക്കരുത്. ഒരു ആശയം നടപ്പാക്കാൻ പ്രയത്നിക്കുന്ന ഫസ്റ്റ് ജനറേഷൻ ഇന്നവേറ്റിവ് എൻട്രപ്രണർ ആയിരിക്കണം. മുൻവരുമാന സ്രോതസുകൾ ഉണ്ടായിരിക്കരുത്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.iimklive.org/life