ഡ്രോണുകൾ ഉപയോഗിച്ച് മരുന്നെത്തിക്കും Zipline എന്ന ഈ സ്റ്റാർട്ടപ്പ് | Zipline| | Drone Technology|

മെഡിക്കൽ സേവനങ്ങൾ യഥാസമയം ആവശ്യമുള്ളിടങ്ങ ളിലേയ്ക്ക് എത്തിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, സിലിക്കൺ വാലി ആസ്ഥാനമായുള്ള റോബോട്ടിക്സ് കമ്പനിയായ സിപ്‌ലൈൻ ഇതിൽ എക്സ്പേർട്ടാണ്. 5 വർഷങ്ങളായി ഡ്രോണുകൾ ഉപയോഗിച്ച് നേരിട്ട് എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കൽ ഉപകരണങ്ങളും, മരുന്നുകളും എത്തിക്കുകയാണ് സിപ്‌ലൈൻ. ബ്ലഡ്ഡും, കോവിഡ് വാക്‌സിനുകളുമടക്കം, 4.5 ദശലക്ഷത്തോളം ഡോസ് നിർണ്ണായക മെഡിക്കൽ സേവനങ്ങൾ ഇതിനോടകം തന്നെ കമ്പനി ലഭ്യമാക്കിക്കഴിഞ്ഞു. കിഴക്കൻ ആഫ്രിക്കയിലെ റുവാണ്ടയിലെ 75% ബ്ലഡ് സപ്ലൈയും നടത്തിയത് സിപ്‌ലൈനായിരുന്നു. തുടക്കത്തിൽ മെഡിക്കൽ സപ്ലൈകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സിപ്‌ലൈൻ, ഇന്ന് ഡ്രോൺ സാങ്കേതിവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഇ-കൊമേഴ്‌സിലേയ്ക്കും, ഫുഡ് ഡെലിവറിയിലേയ്ക്കും സേവനങ്ങൾ വ്യാപിപ്പിച്ചു കഴിഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version