IMEI നമ്പർ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രം
കരിഞ്ചന്ത, വ്യാജ IMEI നമ്പർ, ഫോൺ മോഷണം, ഫോൺ കൃത്രിമം എന്നിവ ഇന്ത്യയിലെ മൊബൈൽ വ്യവസായം നേരിടുന്ന വെല്ലുവിളികളാണ്. ഈ പ്രശ്‌നങ്ങൾ നേരിടുന്നതിന് കേന്ദ്രസർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

പുതിയ നിയമം അനുസരിച്ച്, എല്ലാ മൊബൈൽ ഫോൺ നിർമ്മാതാക്കളും ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ ഹാൻഡ്സെറ്റുകളുടെയും IMEI നമ്പർ Indian Counterfeited Device Restriction (ICDR) പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 2023 ജനുവരി 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. വിൽപ്പനയ്‌ക്കോ ടെസ്റ്റിം​ഗിനോ റിസർച്ചിനോ മറ്റേതെങ്കിലും ഉദ്ദേശ്യത്തിനോ ആയി ഇറക്കുമതി ചെയ്യുന്നതിന് മുമ്പും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിലെ പോർട്ടലിൽ (https://icdr.ceir.gov.in) രജിസ്റ്റർ ചെയ്യണം.

വ്യാജ IMEI നമ്പറുകളുമായി ഫോണുകൾ
രാജ്യത്തെ ലക്ഷക്കണക്കിന് ഫീച്ചർ ഫോണുകളും സ്മാർട്ട്ഫോണുകളും വ്യാജ IMEI നമ്പറുകളുമായോ ഡ്യൂപ്ലിക്കേറ്റ് IMEI നമ്പറുകളോ ഉളളവയാണെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020 ജൂണിൽ മീററ്റ് പോലീസ് ഇത്തരത്തിലുളള 13,000 വിവോ ഫോണുകൾ കണ്ടെത്തിയിരുന്നു. സമാന സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നതോടെ രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ഫോണുകൾക്കും യുണീക് IMEI നമ്പർ നിർബന്ധമാക്കുന്നു. സാംസങ്, ആപ്പിൾ സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെ ഇറക്കുമതി ചെയ്യുന്ന എല്ലാ ഉയർന്നവിലയുളള ഫോണുകൾക്കും നിയമം ബാധകമാകും.

എന്താണ് IMEI നമ്പർ?

IMEI എന്നാൽ ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി നമ്പർ (International Mobile Equipment Identity Number). GSM, WCDMA, iDEN എന്നീ മൊബൈൽ ഫോണുകളും സാറ്റലൈറ്റ് ഫോണുകളും തിരിച്ചറിയുന്നതിനുള്ള ഒരു യുണീക് നമ്പറാണിത്. ഡിജിറ്റലായി ട്രാക്ക് ചെയ്യാൻ കഴിയുന്നവയാണ് ​IMEI നമ്പർ. എല്ലാ ഫോണുകൾക്കും ഒരൊറ്റ IMEI നമ്പർ ഉണ്ട്. എന്നാൽ ഡ്യുവൽ സിം ഫോണുകളുടെ കാര്യത്തിൽ രണ്ട് IMEI നമ്പറുകൾ ഉണ്ട്. IMEI നമ്പർ ഉപയോഗിച്ച്, മോഷണ സാഹചര്യങ്ങളിൽ ഫോൺ ട്രാക്ക് ചെയ്യുന്നത് എളുപ്പമാകും. ഫോണിന്റെ ആധികാരികത പരിശോധിക്കാനും നമ്പർ ഉപയോഗിക്കാം. IMEI നമ്പർ ഇല്ലാത്ത ഏത് ഫോണും വ്യാജമാണ്. ഉപയോക്താക്കൾ ഉപകരണം വാങ്ങുന്നതിന് മുമ്പ് അതിന്റെ IMEI നമ്പർ എപ്പോഴും പരിശോധിക്കേണ്ടതാണ്. IMEI നമ്പർ പരിശോധിക്കാൻ, നിങ്ങളുടെ ഫോണിൽ നിന്ന് *#06# ഡയൽ ചെയ്യുക.

All mobile phone manufacturers must register the IMEI number of every handset manufactured in India with the Indian Counterfeited Device Restriction (ICDR) portal starting January 1, 2023.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version