പ്രമുഖ ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ആയ ബ്രാൻഡ് ഫിനാൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നേഷൻ ബ്രാൻഡ് പെർഫോമൻസിൽ മികച്ച പ്രകടനവുമായി യുഎഇ(UAE). 100-ൽ 80.5 എന്ന സ്‌കോറോടെ, ആഗോളതലത്തിൽ ബ്രാൻഡ് പ്രകടനത്തിൽ ഇതുവരെയുളളതിൽ ഏറ്റവും മികച്ച പെർഫോമൻസ് റേറ്റുചെയ്‌തു. ആഗോളതലത്തിൽ, ബ്രാൻഡ് പ്രകടനം വിലയിരുത്തുമ്പോൾ ഇപ്പോഴും പാൻഡമികിന് മുമ്പുള്ള നിലവാരത്തിന് താഴെയാണെന്ന് കാണാം. ഈ സാഹചര്യത്തിലാണ് യുഎഇയുടെ മികച്ച പ്രകടനം ശ്രദ്ധേയമാകുന്നത്.
മിഡിൽ ഈസ്റ്റ്- ആഫ്രിക്ക മേഖലയിലെ ഏറ്റവും ശക്തവും മൂല്യവത്തായതുമായ ദേശീയ ബ്രാൻഡ് എന്ന നിലയിൽ സ്ഥാനം നിലനിർത്താൻ യുഎഇയ്ക്ക്  കഴിഞ്ഞു. കോവിഡിന് ശേഷം മറ്റു പല രാജ്യങ്ങളെക്കാളും മുൻപേ ബിസിനസ് ലോകം പുനരുജ്ജീവിപ്പിക്കാൻ യുഎഇക്ക് സാധ്യമായിരുന്നു. വ്യാപാരം, വിനോദസഞ്ചാരം, നിക്ഷേപം, ടാലന്റ് എന്നിവ ആകർഷിക്കാൻ യുഎഇക്ക് കഴിഞ്ഞതായി  ബ്രാൻഡ് ഫിനാൻസ് നേഷൻ ബ്രാൻഡ്സ് 2022 റിപ്പോർട്ടിൽ പറയുന്നു.  യുഎഇ മുൻവർഷത്തെ  100ൽ 76.7 സ്‌കോറിൽ നിന്നും കുതിച്ചുയർന്നതിന് പുറമേ MENA റീജിയണിലെ ഏറ്റവും മൂല്യമുളള നേഷൻ ബ്രാൻഡായി, 773 ബില്യൺ ഡോളറിന്റെ ബ്രാൻഡ് മൂല്യവും കൈവരിച്ചു. യുഎഇക്ക് പിന്നാലെ സൗദി അറേബ്യ ഈ മേഖലയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ രാജ്യമായി (770 ബില്യൺ ഡോളർ).

 ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ടിൽ യുഎസ് ലോകത്തിലെ ഏറ്റവും മൂല്യവത്തായ നേഷൻ ബ്രാൻഡ് എന്ന സ്ഥാനം നിലനിർത്തി. മൂല്യം ഏഴ് ശതമാനം വർധിച്ച് 26.5 ട്രില്യൺ ഡോളറിലെത്തി. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ബ്രാൻഡ് മൂല്യം  എട്ട് ശതമാനം വർധിച്ച് 21.5 ട്രില്യൺ ഡോളറിലുമെത്തി. 

According to the most recent assessment from renowned brand valuation consultancy Brand Finance, the UAE has the greatest overall brand performance rating with a score of 80.5 out of 100.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version