കോർപ്പറേറ്റ് ജോലി രാജിവെച്ച് Samosa വിൽക്കാനിറങ്ങിയ രണ്ടുപേർ, സമോസപാർട്ടിയുടെ വിജയകഥ |Samosa Party|

പൊട്ടറ്റോ, പീസ്, മീറ്റ് തുടങ്ങിയ എരിയൻ ഫില്ലിങ്ങുകളിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുന്ന ചുടുക്കൻ സമോസ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്?
2017 ൽ Samosa Party എന്ന വഴിയോര ഭക്ഷണശാല തുടങ്ങുമ്പോൾ, അമിത് നൻവാനി, ഡിക്ഷ പാണ്ഡേ എന്ന രണ്ടു വ്യക്തികളുടെ ലക്‌ഷ്യം തനതു രുചിയിൽ വൃത്തിയുള്ള സമോസ വിൽക്കുക എന്നതായിരുന്നു, കാരണം, സമോസ എന്നും ഇന്ത്യക്കാരുടെ പ്രിയ ചെറുകടിയാണ്.

ഇൻഡോറുകാരനായ അമിത്, കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയുന്ന സമയത്ത്, ആറു വർഷത്തോളം പല നഗരങ്ങളിലായി താമസിക്കുകയുണ്ടായി. സ്ട്രീറ്റ് ഫുഡ് എന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു അദ്ദേഹത്തിന്. നഗരങ്ങൾ മാറിയാലും സ്ട്രീറ്റ്‌ഫുഡിന്റെ രുചികൾ തമ്മിൽ അധിക വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന സമോസയ്ക്ക്. ഇന്ത്യയിൽ ഒരു ദിവസം 6 കോടി സമോസകൾ വിട്ടുപോകുന്നുണ്ടെങ്കിലും ആരും അതിനെ ബിസിനസ് ആംങ്കിളിൽ കാണുന്നില്ലെന്ന് അമിത്തിന് മനസ്സിലായി. ഒന്നുകിൽ വൃത്തിയില്ലാത്ത സാഹചര്യത്തിൽ അത് ഉണ്ടാക്കുന്നു, അല്ലെങ്കിൽ മുന്തിയ ഇനം ഷോപ്പുകളിൽ മാത്രം വിൽക്കപ്പെടുന്നു. ഫാൻസി ഷോപ്പുകളിൽ ഇവ ഫ്രോസൺ ആയി സൂക്ഷിക്കുകയും ആവശ്യാനുസ്രുതം ചൂടാക്കിയെടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇതൊന്നും ഫ്രഷ് ആയിരുന്നില്ല.

പിസ്സ ഹട്ടിന്റെ ഇന്നോവേഷൻ സമയത്താണ് അമിത്, ദിക്ഷയെ പരിചയപ്പെടുന്നത്. ദിക്ഷ, ഫുഡ് ആൻഡ് ബീവറേജ്‌സ് സെക്ടറുകളിൽ ജോലി ചെയ്തുകൊണ്ടിരുന്ന വ്യക്തിയാണ്. സ്ട്രീറ്റ്ഫുഡിനായി ഗ്ലോബൽ ബ്രാൻഡ് ഇല്ലെന്ന ആശയത്തെ കുറിച്ച്‌ അവിടെ വച്ചാണ് ഇരുവരും സംസാരിക്കുന്നത്. വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവർ സ്ട്രീറ്റ് ഫുഡിനെ കുറിച്ചുകേട്ടിട്ടുണ്ടെങ്കിലും അത് ഓതെന്റിക് ടേസ്റ്റിൽ എവിടെ നിന്ന് കഴിക്കും എന്നത് ഒരു ചോദ്യമായിരുന്നു. ഇന്ത്യയിലെ പോപ്പുലറായ ടീ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ, ആളുകൾ ചായയുടെ കൂടെ സമോസയും ഓർഡർ ചെയ്യുമെന്നും സംതൃപ്തരാകുന്നവർ കുറവാണെന്നും ദിക്ഷ പറയുന്നു. ഇത്തരം അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് ഇവർ തനിമയോടെ വൃത്തിയുള്ള സമോസകൾ വലിയ സ്കെയിലിൽ ചെയ്യാം എന്ന ആശയത്തിലേക്ക് എത്തുന്നത്. ഇതാണ് Samosa Party യുടെ ഉത്ഭവം.

മാവ് കുഴക്കുന്നത് മുതൽ, ഷീറ്റാക്കുന്നതും മുറിക്കുന്നതും ഫില്ലിംഗ് നിറയ്ക്കുന്നതും അടയ്ക്കുന്നതുമുൾപ്പെടെ എല്ലാം വ്യത്യസ്തമായാണ് സമോസ പാർട്ടി ചെയ്യുന്നത്. എല്ലാ പ്രോസസ്സുകളും ഓട്ടോമേറ്റഡ് ആയി നിർമിക്കാൻ തുടങ്ങി, ഇന്ന് 75% സമോസ നിർമ്മാണവും ഓട്ടോമേറ്റഡ് ആയാണ് നടക്കുന്നത്. നിലവിൽ സമോസ പാർട്ടിക്ക് ബാംഗ്ലൂരിൽ 10 ഔട്ലെറ്റുകളിലായി ദിവസേന 1000 ഓർഡറുകൾ ലഭിക്കുന്നുണ്ട്. ഇത് വരെ അമിത്, ദിക്ഷ കൂട്ടുകെട്ട് വിറ്റിട്ടുള്ളത് 25 ലക്ഷത്തിൽ പരം സമോസകളാണ്. 16 വെറൈറ്റി സമോസകളാണ് ഇത് വരെ സമോസ പാർട്ടിയിൽ വറുത്തു കോരിയത്. ഫെസ്റ്റിവൽ സമയങ്ങളിലും സെലിബ്രേഷനുകളിലും ഷോപ്പിന്റെ മെനു മാറി വരും. കോവിഡ് സമയത്തു 8 ലക്ഷത്തോളം സമോസകളാണ് വിറ്റുപോയത്.

ഒരു കോളേജ് പ്രോഗ്രാമിന് ലഭിച്ച സമോസയുടെ 4000 ഓർഡറാണ് ബിസിനസിനെ വളർച്ചയിലേക്ക് നയിച്ചത് എന്ന് ദിക്ഷ പറയുന്നു. സമോസ പാർട്ടിക്കല്ലാതെ മറ്റാർക്കും ഇങ്ങനെ ഒരാവശ്യം നിറവേറ്റാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. 50 സമോസകൾ വീതമുള്ള ബോക്സുകളാണ് സമോസ പാർട്ടി വിൽക്കുന്നത്. അതും വിൽക്കുന്നതിന് തൊട്ട് മുൻപാണ് സമോസകൾ ഫ്രൈ ചെയ്യുന്നത്. ഇത് എപ്പോഴും ചൂടുള്ള ഫ്രഷ് സമോസകൾ കസ്റ്റമേഴ്സിലേക്ക് എത്തിക്കാൻ സഹായിക്കും. സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ധാരാളം ഓർഡറുകൾ വരാറുണ്ടെന്നാണ് അമിത് പറയുന്നത്. നോക്കൂ, വേണ്ടത്ര വൃത്തിയില്ലാത്തതിനാൽ പലരും ഒഴിവാക്കുന്ന സ്ട്രീറ്റ് ഫുഡ് കൾച്ചറിന് മറ്റൊരു മുഖം നൽകുകയാണ് Samosa Party ഈ സ്റ്റാർട്ടപ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version