നിങ്ങളൊരു സ്‌മാർട്ട്‌ഫോൺ പ്രേമിയാണെങ്കിൽ, നിങ്ങൾക്ക് ആവേശകരമായ ഒരു മാസമായിരിക്കും ഒക്‌ടോബർ, കാരണം  പ്രമുഖ കമ്പനികളുടെ മികച്ച സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. അവയേതൊക്കെയെന്ന് അറിഞ്ഞാലോ? രണ്ടു മോഡലുകളുമായി ഒക്ടോബർ ആദ്യം തന്നെ എത്തുന്നത് ഗൂഗിൾ ആണ്. ഗൂഗിൾ പിക്സൽ 7 നും  പിക്സൽ 7 പ്രോയും. പിക്സൽ 7, പിക്സൽ പ്രോ എന്നിവയിൽ ഗൂഗിളിന്റെ Tensor G2 ചിപ്സെറ്റാണ്. ഗൂഗിളിന്റെ Titan സെക്യുരിറ്റി ചിപ്പ് പിക്സൽ 7 പ്രോയിലുണ്ട്.

iQOO 10 Pro 5G ആണ് അടുത്തതായി വരുന്നത്. 200W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള സ്മാർട്ട്ഫോണിന് മികച്ച ബാറ്ററി ലൈഫാണ് വാഗ്ദാനം. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്. 59,290 രൂപയാണ് പ്രതീക്ഷിക്കുന്ന വില. 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 50MP ക്യാമറയുമുള്ള നിയോ 7 സ്മാർട്ട്‌ഫോണും iQOO പുറത്തിറക്കിയേക്കും. 41,190 രൂപയാണ് നിയോ 7ന് പ്രതീക്ഷിക്കുന്നത്. ബ്രാൻഡിന്റെ മോഡലുകളിൽ മുൻനിരയിലുള്ള, GT Neo 4 പുറത്തിറക്കാൻ ഇരിക്കുകയാണ് റിയൽമി. ഒക്ടോബർ ആദ്യ പകുതിയിൽ അവതരിപ്പിക്കുന്ന ഫോണിന് 36,990 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.  8GB RAM ഫോണിന്  5000mAh ബാറ്ററിയാണ്. റിയൽമി 10 സീരീസും ഉടൻ തന്നെ പുറത്തിറക്കാൻ സാധ്യതയുണ്ട്.

27,999 രൂപ വില പ്രതീക്ഷിക്കുന്ന OnePlus-ന്റെ Nord 3 സ്മാർട്ട്‌ഫോൺ ഈ മാസം തന്നെ വിപണിയിലെത്തും. MediaTek Dimensity  8100 ചിപ്‌സെറ്റ്, 4,500 mAh ബാറ്ററി, 150W സൂപ്പർഫാസ്റ്റ് ചാർജിംഗ് തുടങ്ങിയവയാണ് ഈ ഫോണിന്റെ പ്രത്യേകതകൾ. നോർഡ് സീരീസിന്റെ അഫൊഡബിളായ ഇടത്തരം 5G സ്മാർട്ട്‌ഫോണുകൾ, ഇന്ത്യയിലെ 5G വിപ്ലവത്തിന് കൂടുതൽ കരുത്തേകാം. Snapdragon 778G ചിപ്‌സെറ്റുള്ള Xiaomi 12 Lite 5G ആണ് ഒക്ടോബർ മധ്യത്തിലെത്തുന്ന മറ്റൊരു സ്മാർട്ട്ഫോൺ. 31,690 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 15,000 രൂപയിൽ താഴെ വില വരുന്ന റെഡ്മി നോട്ട് 12 സീരീസ്, ഒക്ടോബർ മൂന്നാം വാരത്തിലെത്തും. ദീപാവലിയോട് അനുബന്ധിച്ച്  റിലയൻസിന്റെ ജിയോ ഫോൺ 5ജിയും പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

List of smartphones to be launched in India in October 2022.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version