ആഗ്രഹങ്ങൾക്കും, സ്വപ്നങ്ങൾക്കും ലിംഗഭേദം തടസ്സമാകരുതെന്ന് Biocon സ്ഥാപക Kiran Mazumdar-Shaw

ആഗ്രഹങ്ങൾക്കും, സ്വപ്നങ്ങൾക്കും ലിംഗഭേദം ഒരിക്കലും തടസ്സമാകരുതെന്ന് ബയോകോൺ സ്ഥാപക കിരൺ മജുംദാർ-ഷാ. വിദ്യാസമ്പന്നരായ കുട്ടികളാണ് ഒരു രാജ്യത്തിനെ മഹത്തരമാക്കുന്നതെന്ന് കിരൺ മജുംദാർ-ഷാ പറഞ്ഞു.
പഠിപ്പിക്കുന്നത് അന്ധമായി പഠിക്കാതെ, വിദ്യാഭ്യാസം സമർത്ഥമായി ഉപയോഗിക്കണമെന്ന് അവർ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. രാജ്യം ഒരുപാട് വെല്ലുവിളികളെ നേരിടുന്നുണ്ട്, അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള അവസരങ്ങൾ ശരിയായ രീതിയിൽ വിനിയോഗിക്കാൻ എല്ലാവരും വിദ്യാസമ്പന്നരായിരിക്കേണ്ടതുണ്ട്.

പ്രശസ്‌തി, ഭാഗ്യം എന്നിവയാണ് ജീവിതത്തിലെ ഏക ലക്ഷ്യമെന്ന് കണക്കാക്കരുതെന്ന് കിരൺ മജുംദാർ-ഷാ നിർദ്ദേശിച്ചു. അതിസമ്പന്നരാകാനും, പെട്ടെന്ന് പണം സമ്പാദിക്കുകയെന്നത് ആത്യന്തിക ലക്ഷ്യമായി കാണുകയും ചെയ്യുന്ന ചെറുപ്പക്കാർ ഭാവിയിൽ നിരാശരാകുമെന്നും അവർ കൂട്ടിച്ചേർത്തു. യുവ അൺസ്റ്റോപ്പബിൾ എന്ന എൻജിഒ സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു കിരൺ മജുംദാർ-ഷാ. രാജ്യത്തെ നിരാലംബരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് യുവ അൺസ്റ്റോപ്പബിൾ.

Biocon founder Kiran Majumdar-Shaw says gender should never be a barrier to aspirations and dreams. Kiran Majumdar-Shaw said that educated children make a nation great. She advised the students not to blindly learn what is being taught, but to use education wisely.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version