മുംബൈയിൽ ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കി Madhuri Dixit/Madhuri Dixit Buys Luxurious Flat

മുംബൈയിലെ വര്‍ളിയില്‍ ആഡംബര അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കി യിരിക്കുകയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. 48 കോടി രൂപ വിലമതിക്കുന്ന അപാർട്മെന്റ്, ഫ്ലാറ്റിന്റെ 53-ാം നിലയിലാണുള്ളത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ച നൽകുന്ന അപാർട്മെന്റ്, ഇന്ത്യാബുൾസ് ബ്ലൂ പ്രോജക്ടിലാണ്. സെപ്റ്റംബർ 28 നു നടന്ന രജിസ്ട്രേഷന് വേണ്ടി മാധുരി മുടക്കിയത് 2.4 കോടി രൂപയാണ്. ഏഴു പാര്‍ക്കിങ് സ്ലോട്ടുകളുള്ള ഫ്ലാറ്റിനു 5384 sqft വിസ്തീര്‍ണമുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നീസ്, സ്ക്വാഷ്, ബാഡ്മിന്റൺ തുടങ്ങിയവയ്ക്കായി പ്രത്യേക കോർട്ടുകൾ ഫ്ലാറ്റിനുണ്ട്. കൂടാതെ, സ്വിമ്മിംഗ് പൂൾ, ജിം, സ്പാ, ക്ലബ് തുടങ്ങിയ നിരവധി സൗകര്യങ്ങളും ഫ്‌ളാറ്റിനെ ആഡംബരപൂർണമാക്കുന്നു. Indiabulls Blu ആണ് അപ്പാർട്ട്മെന്റിന്റെ മനോഹരമായ ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്.

Madhuri Dixit-Nene purchased a sea-view flat worth Rs 48 crore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version