Tesla സെമി ട്രക്കുകളുടെ ഡെലിവറികൾ ഡിസംബർ 1-ന് ആരംഭിക്കുമെന്ന് Pepsico

ടെസ്‌ലയുടെ സെമി ട്രക്കുകൾക്ക് ഓർഡർ ലഭിക്കുന്ന ആദ്യ കമ്പനിയായി പെപ്സികോ. വാഹനത്തിന്റെ ഡെലിവറികൾ ഡിസംബർ 1-ന് ആരംഭിക്കുമെന്ന് പെപ്‌സികോ അറിയിച്ചു. കാലിഫോർണിയയിലെ മോഡെസ്റ്റോയിലുള്ള ഫ്രിറ്റോ-ലേ പ്ലാന്റ്, സാക്രമെന്റോയിലെ ബിവറേജസ് ഫാക്ടറി എന്നിങ്ങനെ പെപ്സിക്കോയുടെ രണ്ട് യൂണിറ്റുകളിൽ ട്രക്കുകൾ ഉപയോഗിക്കും.

2017ൽ,100 സെമി ട്രക്കുകൾ പെപ്സിക്കോ റിസർവ് ചെയ്തിരുന്നു. 2022 അവസാനത്തോടെ ഇത് 15 ആക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇലക്ട്രിക്ക് വാഹനങ്ങളിലൂടെ ഇന്ധനച്ചെലവും, മലിനീകരണവും കുറയ്ക്കാൻ പെപ്‌സികോ ലക്ഷ്യമിടുന്നു. 2040-ഓടെ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യം കൈവരിക്കുകയാണ് പെപ്സിക്കോയുടെ ദീർഘദൂര ലക്ഷ്യം. വാൾമാർട്ട് കാനഡ, ഫുഡ് സർവീസ് ഡിസ്ട്രിബ്യൂട്ടർ സിസ്‌കോ കോർപ് എന്നിവയുൾപ്പെടെയുള്ള മറ്റ് കമ്പനികളും ടെസ്‌ലയുടെ സെമി ട്രക്കുകൾക്കായി മുൻകൂർ ഓർഡർ നൽകിയിരുന്നു.

PepsiCo to take delivery of Tesla Inc’s Semi trucks on December 1.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version