ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ഭൂഗർഭ മെട്രോ റെയിൽ പദ്ധതിയുടെ നിർമ്മാണ കരാറുകൾ സ്വന്തമാക്കി ഇന്ത്യൻ വൻകിട നിർമ്മാണ കമ്പനിയായ ലാർസൻ ആൻഡ് ടുബ്രോ (L&T). ധാക്ക മാസ് റാപ്പിഡ് ട്രാൻസിറ്റ് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ (ലൈൻ 1) സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ, ട്രാക്ക് വർക്കുകൾ, ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നിവ ഉൾപ്പെടുന്ന രണ്ട് പ്രധാന പാക്കേജുകളാണ് എൽ ആന്റ് ടിയ്ക്ക് ലഭിച്ചത്.

അയൽരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതിനിടയിലും, ₹5000 കോടിയിലധികം മൂല്യമുള്ള ഈ വൻകിട കരാർ ലഭിച്ചത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര ബന്ധത്തിന് വലിയ ഊർജ്ജമായി മാറി. ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസിയുടെ (JICA) ധനസഹായത്തോടെ നിർമ്മിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 31 കിലോമീറ്റർ നീളവും 19 സ്റ്റേഷനുകളുമാണ് ഉള്ളത്.

മുൻപ് ധാക്ക മെട്രോയുടെ ലൈൻ 6 വികസന പദ്ധതി വിജയകരമായി പൂർത്തിയാക്കിയ പരിചയസമ്പത്താണ് എൽ ആന്റ് ടിയ്ക്ക് ഈ പുതിയ വൻകിട ഓർഡർ ലഭിക്കാൻ വഴിയൊരുക്കിയത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പാക്കുന്ന ഈ പദ്ധതി ധാക്കയിലെ ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ യാത്രാസൗകര്യം ഉറപ്പാക്കുമെന്ന് കമ്പനി വ്യക്തമാക്കി.

Larsen & Toubro (L&T) bags major contract worth over ₹5,000 crore for the JICA-funded Dhaka Metro Line 1 underground rail project in Bangladesh.

Share.
Leave A Reply

Exit mobile version