യൂറോപ്പിലുടനീളമുള്ള ഇലക്ട്രിക് വാനുകൾ, ട്രക്കുകൾ, ലോ-എമിഷൻ പാക്കേജ് ഹബ്ബുകൾ എന്നിവയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1 ബില്യൺ യൂറോ (974.8 ദശലക്ഷം ഡോളർ) നിക്ഷേപിക്കാൻ ആമസോൺ പദ്ധതിയിടുന്നു. 2025ഓടെ യൂറോപ്പിലെ ഇലക്ട്രിക് വാനുകളുടെ എണ്ണം 3,000ത്തിൽ നിന്ന് 10,000-ലധികമായി വർദ്ധിപ്പിക്കാൻ ഈ നിക്ഷേപം സഹായിക്കുമെന്നാണ് ആമസോൺ പ്രതീക്ഷിക്കുന്നത്.

വരും വർഷങ്ങളിൽ 1,500-ലധികം ഇലക്ട്രിക് ഹെവി ഗുഡ്സ് വാഹനങ്ങൾ സ്വന്തമാക്കാനും ആമസോൺ പദ്ധതിയിടുന്നുണ്ട്. ആമസോണിനെക്കൂടാതെ, പാക്കേജ് ഡെലിവറി കമ്പനികളായ യുണൈറ്റഡ് പാഴ്സൽ സർവീസ് ഇങ്ക്, ഫെഡെക്സ് കോർപ്പറേഷൻ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ലോജിസ്റ്റിക്സ് സ്ഥാപനങ്ങളും വലിയ തോതിൽ സീറോ എമിഷൻ ഇലക്ട്രിക് വാനുകളും, ട്രക്കുകളും വാങ്ങാൻ മുന്നോട്ടു വന്നിട്ടുണ്ട്. ഇവികളോടൊപ്പം തന്നെ യൂറോപ്പിലുടനീളമുള്ള ഇവി ചാർജറുകളിലും നിക്ഷേപം നടത്തുമെന്ന് കമ്പനി അറിയിച്ചു. 2040 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്.

Amazon.com Inc. announced that it will accelerate its effort to become carbon-neutral by investing more than 1 billion euros ($974.8 million) in electric vans, lorries, and low-emission package centres across Europe over the next five years.
The store claimed that the investment was also intended to promote innovation in the transportation sector and encourage the development of more public charging stations for EVs (EVs).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version