പ്രമുഖ എൻജിനീയറിങ് കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോയുടെ (L&T) പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (PT&D) വിഭാഗത്തിന് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി വൻകിട കരാറുകൾ ലഭിച്ചു. രാജ്യത്തിനകത്തും വിദേശത്തുമായി പവർ ട്രാൻസ്മിഷൻ ശൃംഖല ശക്തിപ്പെടുത്തുന്നതിനും പുനരുപയോഗ ഊർജ്ജം ഗ്രിഡിലേക്ക് സംയോജിപ്പിക്കുന്നതിനുമുള്ള എ.പി.സി (EPC) ഓർഡറുകൾക്കാണ് കമ്പനി നേടിയത്. 10,000 മുതൽ 15,000 കോടി രൂപ വരെയാണ് ഈ പദ്ധതികളുടെ മൊത്തത്തിലുള്ള മൂല്യം കണക്കാക്കിയിരിക്കുന്നത്.

lt power transmission orders india middle east

സൗദി അറേബ്യയിൽ 380 കിലോവോൾട്ട് ട്രാൻസ്മിഷൻ, സബ്സ്റ്റേഷൻ നിർമ്മാണങ്ങളും, യു.എ.ഇയിൽ 132/11 കിലോവോൾട്ട് സബ്സ്റ്റേഷനുകളും അനുബന്ധ കേബിളിംഗ് ജോലികളുമാണ് എൽ ആൻഡ് ടിക്ക് ലഭിച്ചിട്ടുള്ള പ്രധാന വിദേശ കരാറുകൾ. ഇതിനുപുറമെ, വിശാഖപട്ടണത്ത് ട്രാൻസ്മിഷൻ ലൈനുകളും സബ്സ്റ്റേഷനുകളും ഉൾപ്പെടുന്ന സംവിധാനം ഒരുക്കുന്നതിനായി ഒരു പ്രമുഖ സ്വകാര്യ ഡെവലപ്പറിൽ നിന്ന് ആഭ്യന്തര വിപണിയിലും കമ്പനി ഓർഡർ നേടിയിട്ടുണ്ട്. ആഗോളതലത്തിലുള്ള സങ്കീർണ്ണമായ പവർ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ വിജയകരമായി നടപ്പിലാക്കാനുള്ള കമ്പനിയുടെ ശേഷിയാണ് ഈ പുതിയ നേട്ടത്തിലൂടെ വ്യക്തമാകുന്നതെന്ന് PT&D വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും തലവനുമായ ജോജി സെബാസ്റ്റ്യൻ വ്യക്തമാക്കി.

Share.
Leave A Reply

Exit mobile version