ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനായ Gulf Information Technology Exhibition എന്ന GITEX-2022 ൽ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്തത് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരി.
എക്സ്പോയിലും ഇന്ത്യ പവലിയനിലുമായി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ 200 ഓളം ഇന്ത്യൻ കമ്പനികളാണ് പങ്കെടുക്കുന്നത്. ഇത് ഇന്ത്യയെ പങ്കെടുക്കുന്ന രാജ്യങ്ങളിൽ ഏറ്റവും വലിയ പ്രതിനിധിയായി മാറ്റുന്നു. കേരളത്തിൽ നിന്നും 40 ഓളം സ്റ്റാർട്ടപ്പുകളാണ് പങ്കെടുക്കുന്നത്. ഇത് ഏറ്റവും വലിയ റെപ്രസെന്റേഷൻ ആണെന്ന് ഡോ.അമൻ പുരി പറഞ്ഞു. ഇന്ത്യയും യുഎഇയും ശക്തമായ സാംസ്കാരിക സാമ്പത്തിക ബന്ധങ്ങൾ പങ്കിടുന്നുണ്ടെന്നും ഈ വർഷം ആദ്യം CEPA ഒപ്പിട്ടതോടെ ഇതിന് കൂടുതൽ ഉത്തേജനം ലഭിച്ചിട്ടുണ്ടെന്നും ഡോ.പുരി പറഞ്ഞു. ഇലക്ട്രോണിക്സ്, ഐടി മേഖലയിൽ നിന്നുള്ള ഇന്ത്യൻ കമ്പനികളുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായി ദുബായ് ഉയർന്നു വന്നതായും ഡോ.പുരി പറഞ്ഞു. യുഎഇയിൽ ഇന്ത്യൻ കമ്പനികൾക്ക് ലഭ്യമാകുന്ന അവസരങ്ങൾ യുഎഇ വിപണി മാത്രമല്ല, മിഡിൽ ഈസ്റ്റിലും MENA റീജിയണിലും ആഗോളതലത്തിൽ തന്നെയുളള വിപുലീകരണത്തിനും കമ്പനികളെ സഹായിക്കുമെന്ന് അമൻ പുരി പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾ്ക്കും പ്രോഡക്ടുകളും സർവീസും അവതരിപ്പിക്കാനുളള ഏറ്റവും വലിയ വേദിയാണിത്. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സ്കെയിൽ അപ്പ് ചെയ്യാനുളള മികച്ച അവസരമാണ് ഇവിടെ ലഭിക്കുന്നത്.
കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കും ഈ പ്ലാറ്റ്ഫോം വളരെ ഉപകാരപ്രദമായിരിക്കും. സ്റ്റാർട്ടപ്പുകൾക്ക് മികച്ച വളർച്ച നൽകുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷനും സർക്കാരും വലിയ പിന്തുണയാണ് നൽകുന്നത്. പുതിയ ആശയങ്ങൾ ആഗോളവേദിയിൽ അവതരിപ്പിക്കാനുളള മികച്ച അവസരമാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കും യുവാക്കൾക്കും ഇതിലൂടെ ലഭിക്കുന്നതെന്നും അമൻ പുരി പറഞ്ഞു. channeliam.com ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.