Hero Motocorp തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ Vida V1 പുറത്തിറക്കി | Hero Motocorp| |Vida V1 |

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളിലൊന്നായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി. പുതുതായി ഇറക്കിയ ഇലക്ട്രിക് സ്‌കൂട്ടറായ ‘ഹീറോ Vida V1’, ‘Vida V1 പ്ലസ്’, ‘Vida V1 പ്രോ’ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭിക്കും. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. വേരിയന്റുകൾക്കനുസരിച്ച്, 1.45 ലക്ഷം മുതൽ 1.59 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Vida V1 പ്ലസ്, Vida V1 Pro എന്നിവ ഒറ്റ ചാർജിൽ യഥാക്രമം 165 കിലോമീറ്റർ, 143 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു. ഇക്കോ, റൈഡ്, സ്പോർട്സ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളിൽ വാഹനം ലഭ്യമാണ്. ആദ്യഘട്ടത്തിൽ, ന്യൂഡൽഹി, ജയ്പൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ വാഹനങ്ങൾ അവതരിപ്പിക്കും. Ola S1 Pro, Bajaj Chetak, TVS iQube എന്നിവയ്‌ക്കെതിരെ ഹീറോ Vida V1, വിപണിയിൽ മത്സരിക്കും. ഇലക്ട്രിക് സ്കൂട്ടറിന്റെ ലോഞ്ച് കൂടാതെ, ഉപഭോക്താക്കൾക്കായി Vida Charging നെറ്റ്‌വർക്കും ഹീറോ മോട്ടോകോർപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Hero MotoCorp launches its first electric scooter worldwide. The ‘Hero Vida V1’ electric scooter comes in two variants. They are ‘Vida V1 Plus’ and ‘Vida V 1 Pro’

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version