അമൂലിനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. ലയനത്തിനുള്ള നടപടികൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞുവെന്നും അമിത് ഷാ വ്യക്തമാക്കി. പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ സർട്ടിഫിക്കേഷനെ പിന്തുണയ്ക്കുക ലക്ഷ്യമിട്ടാണ് നീക്കം. സംവിധാനത്തിലൂടെ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഉറപ്പാക്കുകയും, അതുവഴിയുള്ള ലാഭം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യും.
ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പാൽ എത്തിച്ചു നൽകുന്നതിനുള്ള ഒരു കയറ്റുമതി കേന്ദ്രമായി മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിക്കും. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് അവരുടെ ഉൽപ്പന്നങ്ങൾ നിലവിൽ അമുൽ ബ്രാൻഡിന് കീഴിലാണ് വിപണനം ചെയ്യുന്നത്.
Amul to merge with five other cooperative societies. Together, they will form a multi-state cooperative society (MSCS). The process for the merger has already begun. This is to support the certification of natural products.