ദുബായ് ആസ്ഥാനമായ ഫാഷൻ റീട്ടെയിലർ Apparel ഗ്രൂപ്പുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ച് Nykaa

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ റീട്ടെയിലറായ അപ്പാരൽ ഗ്രൂപ്പുമായി ചേർന്ന് സംയുക്ത സംരംഭം പ്രഖ്യാപിച്ച് Nykaa. വനിതാ സംരംഭകർ നയിക്കുന്ന രണ്ട് കമ്പനികൾ പരസ്പര സഹകരണത്തിനൊരുങ്ങുന്നുവെന്നതാണ് ഡീലിന്റെ ഏറ്റവും വലിയ സവിശേഷത. സംയുക്ത സംരംഭത്തിൽ 55% ഓഹരികൾ Falguni Nayar നയിക്കുന്ന നൈക്കയും, 45% ഓഹരികൾ Sima വേദിന്റെ നേതൃത്വത്തിലുള്ള അപ്പാരൽ ഗ്രൂപ്പും വഹിക്കും. മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് ഒരു ഓമ്‌നി-ചാനൽ മൾട്ടി, റീട്ടെയിൽ ബ്രാൻഡ് സൃഷ്ടിക്കുകയാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്.

പുതിയ കമ്പനിയുടെ പേര്, നിക്ഷേപ തുക, മറ്റ് സാമ്പത്തിക വിശദാംശങ്ങൾ എന്നിവയൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല. 1996-ൽ സിമ വേദ് സ്ഥാപിച്ച അപ്പാരൽ ഗ്രൂപ്പ്, മിഡിൽ ഈസ്റ്റിലെ പ്രമുഖ ഓമ്‌നിചാനൽ റീട്ടെയിലറാണ്. 14 രാജ്യങ്ങളിലായി, 2,000-ലധികം സ്റ്റോറുകളും, 75-ലധികം ലൈഫ്‌സ്‌റ്റൈൽ, ബ്യൂട്ടി ബ്രാൻഡുകളുമാണ് അപ്പാരൽ ഗ്രൂപ്പിനുള്ളത്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലുടനീളം അപ്പാരൽ ഗ്രൂപ്പിന് സാന്നിദ്ധ്യമുണ്ട്.

Nykaa announced a joint venture with Apparel Group. It is a global fashion and lifestyle retail conglomerate.Nykaa will hold 55% stake in the new entity and Apparel Group 45% stake

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version