2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി  എഡ്ടെക് പ്ലാറ്റ്ഫോം  Byjus/ Byju's to lay off 2,500 employees
ആറ് മാസത്തിനുള്ളിൽ 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ എഡ്ടെക് പ്ലാറ്റ്ഫോമായ  Byjus

ആറ് മാസത്തിനുള്ളിൽ 2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ എഡ്ടെക് പ്ലാറ്റ്ഫോമായ ബൈജൂസ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം.പുതിയ സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ വരുമാനത്തിൽ 14 ശതമാനം ഇടിവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. 2022 മാര്‍ച്ചിൽ അവസാനിച്ച സാമ്പത്തിക വര്‍ഷം 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസ് രേഖപ്പെടുത്തിയത്.വരുമാന വളർച്ചയ്‌ക്കൊപ്പം, സുസ്ഥിരത ലക്ഷ്യമിടുന്നുവെന്നും, 2023 മാർച്ചിനുള്ളിൽ ലാഭം കൈവരിക്കാൻ തീരുമാനം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും Byjus ഇന്ത്യൻ ബിസിനസ് സിഇഒ മൃണാൾ മോഹിത് പറഞ്ഞു. വിവിധ ബിസിനസ് യൂണിറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഓപ്പറേഷണല്‍ മേഖലയിലേക്കുള്ള ചെലവിലും നിയന്ത്രണം കൊണ്ടുവരും.

പുതിയ നീക്കം പ്രവർത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും, ആവര്‍ത്തനം കുറയ്ക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. അതേസമയം, 2023ൽ 10,000 അധ്യാപകരെ കൂടി നിയമിക്കാനും, മൊത്തം അദ്ധ്യാപകരുടെ എണ്ണം 30,000 ആക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടുതൽ ഇംഗ്ലീഷ്, സ്പാനിഷ് അധ്യാപകരെ അമേരിക്കയില്‍ നിന്നും, ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കും. ബൈജൂസിന് കീഴിലുള്ള Toppr, Meritnation, TutorVista, Scholar, HashLearn എന്നീ കമ്പനികളെ ഒരൊറ്റ ബിസിനസ് യൂണിറ്റാക്കി മാറ്റുമെന്നും ബൈജൂസ് അറിയിച്ചു.Aakash, Great Learning തുടങ്ങിയവ നിലവില്‍ വ്യത്യസ്ത സ്ഥാപനങ്ങളായി തന്നെ തുടരുമെന്നും കമ്പനി വ്യക്തമാക്കി.

Edtech startup Byju’s has come up with an ‘optimisation’ plan. It is planning to lay off about 2,500 or 5 per cent of its employees. This is to avoid redundancies and duplication of roles, said the company. The optimisation will happen across product, content, media, and technology teams.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version