CNG വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ടെക് ലോജിസ്റ്റിക്സ് സ്റ്റാർട്ടപ്പായ COGOS, മാരുതി സുസുകിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ‘Driver-Cum-Owner model’  പ്രോത്സാഹിപ്പിക്കുന്നതിനായി COGOS മാരുതി സുസുക്കിയുമായി കൈകോർക്കുന്നു. ലോജിസ്റ്റിക്സ് പാർട്ണർമാരായ ഡ്രൈവർമാർക്ക് CNG വണ്ടികളിലേക്കുളള മാറ്റം എളുപ്പമാക്കുകയെന്നതാണ് കൂട്ടുകെട്ടിന്റെ ലക്‌ഷ്യം. CNG വാഹനങ്ങൾ ഉപയോഗിച്ചുള്ള സുസ്ഥിരമായ ലോജിസ്റ്റിക്സ് എന്നത് ലോജിസ്റ്റിക്സ് സെക്ടറിലെ തന്നെ ആദ്യത്തെ പദ്ധതിയായിരിക്കുമെന്ന് COGOS, CEO പ്രസാദ് ശ്രീറാം പറഞ്ഞു.

മാരുതി ഉദ്യോഗിന്റെ കല്യാണി മോട്ടോഴ്‌സിന്റെ (Kalyani Motors) സഹായത്തോടെയാണ് ‘Driver-Cum-Owner model’ എന്ന മോഡലിനെ ദേശീയ തലത്തിൽ പ്രൊമോട്ട് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ഡ്രൈവർമാരെ CNG യിലേക്ക് മാറാൻ സഹായിക്കുന്നതും ബോധവൽക്കരണം നടത്തുന്നതും കമ്പനിയുടെ ദീർഘകാല ലക്‌ഷ്യമാണ്. പന്ത്രണ്ടു ലക്ഷം കോടിയിലധികം രൂപ വിലമതിക്കുന്ന രാജ്യത്തെ ട്രാൻസ്പോർട്ടേഷൻ ലോജിസ്റ്റിക്‌സ് വിപണിയുടെ 50 ശതമാനവും ഹ്രസ്വദൂര ലാസ്റ്റ് മൈൽ ഡെലിവറി മേഖലകളിലാണ്. ഇതിന്റെ 30 ശതമാനവും നിലവിൽ തേർഡ്പാർട്ടി ലോജിസ്റ്റിക്‌സാണ് നൽകുന്നത്, ബാക്കിയുള്ള 70 ശതമാനം ചെറുകിട കച്ചവടക്കാരും ഡ്രൈവർ കം ഓണർ മോഡലുമാണ്.  മുൻപ്, കോഗോസ് നിരവധി ഫിനാൻഷ്യൽ സ്ഥാപനങ്ങളുമായി സഹകരിച്ച്  ഡ്രൈവർമാർക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായങ്ങൾ നടത്തിയിരുന്നു.

COGOS ties up with Maruti Suzuki to promote ‘Driver-Cum-Owner Model’.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version