ദോഹയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി പതിനായിരത്തോളം ജീവനക്കാരെ നിയമിക്കുകയാണ് ഖത്തർ എയർവെയ്സ്. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർദ്ധനവ് കൈകാര്യം ചെയ്യുന്നതിനായാണ് നിയമനം. ഈ റിക്രൂട്ട്മെന്റിലൂടെ നിലവിലുള്ള 45,000 ത്തോളം വരുന്ന തൊഴിലാളികളുടെ എണ്ണം 55,000 ആയി വർദ്ധിപ്പിക്കാനാണ് ദോഹ ആസ്ഥാനമായുള്ള എയർവെയ്സ് ലക്ഷ്യമിടുന്നത്. പുതിയ നിയമനങ്ങളിൽ എത്ര പേരെ സ്ഥിരതപ്പെടുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. സെപ്റ്റംബർ അവസാനത്തോടെ ഫിലിപ്പൈൻസ്, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റിക്രൂട്ട്മെന്റ് ഡ്രൈവുകൾ നടന്നിരുന്നു.
കോവിഡിന്റെ ഭാഗമായി ഡെസ്റ്റിനേഷൻ 33 നഗരങ്ങളിലേക്ക് ചുരുക്കിയതിന് ശേഷം ജീവനക്കാരുടെ എണ്ണം 37,000-ത്തിൽ താഴെയായി എയർവെയ്സ് കുറച്ചിരുന്നു. അതിനുശേഷം 150-ലധികം ഡെസ്റ്റിനേഷനുകളിലേക്ക് പ്രവർത്തനം വർധിപ്പിച്ചു. ടൂർണമെന്റിനിടെ, ദോഹയിൽ എത്തുന്ന അധിക ഫ്ലൈറ്റുകൾക്ക് വഴിയൊരുക്കുന്നതിനായി ഖത്തർ എയർവേയ്സ് അതിന്റെ ഷെഡ്യൂളിന്റെ 70% ക്രമീകരിക്കുകയും വിമാനങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിന് മറ്റ് ഫ്ലൈറ്റുകൾ റദ്ദാക്കുകയും ഫ്രീക്വൻസികൾ കുറയ്ക്കുകയും ചെയ്തു. ഇത്രയധികം കാഴ്ചക്കാരായ യാത്രികരെ മാനേജ് ചെയ്യുക എന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഖത്തർ എയർവെയ്സ് CEO അക്ബർ അൽ-ബേക്കർ പറഞ്ഞു. സോക്കറിന്റെ പ്രധാന മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ മിഡിൽ ഈസ്റ്റ് രാജ്യമായ ഖത്തറിൽ നവംബർ 20 ന് ലോകകപ്പിന് തുടക്കമാകും.
Qatar Airways to hire 10,000 staff to handle an influx of passengers flying for the soccer World Cup.