ഹെൽത്ത് ആൻഡ് ഫിറ്റ്നസ് പ്ലാറ്റ്ഫോമായ ഫിറ്റ്ബഡ് (FitBudd), സീഡ് റൗണ്ടിൽ 28 കോടിയോളം രൂപ (3.4 മില്യൺ ഡോളർ) സമാഹരിച്ചു. ആക്സൽ ഇന്ത്യ (Accel), സെക്വോയ ക്യാപിറ്റൽ ഇന്ത്യ (Sequoia), ബീനെക്സ്റ്റ് (Beenext), വേവ്ഫോം വെഞ്ച്വേഴ്സ് എന്നിവയിൽ നിന്നാണ് ഫണ്ട് നേടിയത്. ഹെൽത്ത്, ഫിറ്റ്നസ് പരിശീലകരെ ആഗോള തലത്തിൽ വളരാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ ആസ് എ സർവീസ് പ്ലാറ്റ്ഫോമാണ് (SaaS) FitBudd. ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ, 20 രാജ്യങ്ങളിലായി നിരവധി ഉപഭോക്താക്കൾ ഫിറ്റ്ബഡിനുണ്ട്. ലോകമെമ്പാടും, 600 ദശലക്ഷത്തിലധികം ആളുകൾ സെൽഫ് സെർവ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുകയും ജിം സബ്സ്ക്രിപ്ഷനുകൾ വാങ്ങുകയും ചെയ്യുന്നുണ്ടെന്നാണ് ഫിറ്റ്ബഡ്ഡ് അവകാശപ്പെടുന്നത്. ഡൽഹി IIT ബിരുദധാരികളായ സൗമ്യ മിത്തൽ(Saumya Mittal), പ്രണവ് ചതുർവേദി (Pranav Chaturvedi), നമൻ സിംഗാൾ(Naman Singhal) എന്നിവരുടെ ആശയമാണ് ഫിറ്റ്ബഡിലേക്ക് വഴി തെളിച്ചത്. കോവിഡ് സമയത്ത്, ആളുകൾക്ക് മികച്ച രീതിയിലുള്ള ഫിറ്റ്നസ് നേടുന്നതിന് പേഴ്സണൽ പരിശീലകരുടെ ആവശ്യം മനസിലാക്കിയാണ് സ്റ്റാർട്ടപ്പ് തുടങ്ങിയത്. പരിശീലകരെ അവരുടെ ഉപഭോക്താക്കളുമായി മികച്ച രീതിയിൽ ഇടപഴകാനും നിലനിർത്താനും സഹായിക്കുക എന്നതാണ് 2021-ൽ സ്ഥാപിതമായ കമ്പനിയുടെ ലക്ഷ്യം.
സീഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച തുക, പ്രൊഡക്ടിന്റെ വികസനം മെച്ചപ്പെടുത്തുന്നതിനും ക്ലയന്റുകളെ വർദ്ധിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഹെൽത്ത്, ഫിറ്റ്നസ് വിപണിയിലെ വളർച്ചക്ക് ഉപയോഗിക്കാനാണ് തീരുമാനമെന്നും ഫിറ്റ്ബഡ് അറിയിച്ചു.
FitBudd, a fitness startup raised $3.4 million in seed funding.