ഇഡ്ലിയുണ്ടാക്കുന്ന വെൻഡിംഗ് മെഷീൻ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് Freshot. idli bot അല്ലെങ്കിൽ ‘idli ATM’ എന്ന പേരിലുള്ള സംവിധാനം, എടിഎം മാതൃകയിൽ 24 മണിക്കൂറും ഇഡ്ലിയും, ചട്നിയും ലഭ്യമാക്കും. ട്വിറ്ററിൽ പങ്കുവെച്ച വെൻഡിംഗ് മെഷീനിന്റെ പ്രവർത്തന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഇതിനോടകം തന്നെ 1,100-ലധികം റീട്വീറ്റുകളും, 6,050 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
ഇഡ്ലി, വട, പൊടി ഇഡ്ലി എന്നിവയെല്ലാം മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെൻഡിംഗ് മെഷീനിലെ ആപ്ലിക്കേഷൻ കോഡ് സ്കാൻ ചെയ്താൽ ഓൺലൈനായി പേയ്മെന്റ് നടത്താനും, ഫുഡ് ഓർഡർ നൽകാനും സാധിക്കും. 12 മിനിറ്റിനുള്ളിൽ 72 ഇഡ്ലികൾ വരെ വിതരണം ചെയ്യാൻ ഇതിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Freshot, a Bengaluru-based restaurant, has introduced an idli-making vending machine. Named idli bot or ‘idli ATM’, the system will provide 24-hour ATM-like access to idli and chutney. Idli, Vada and Podi Idli are all included in the menu. Online payments and food orders can be made by scanning the application code on the vending machine.