സ്ക്രാപ്പ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യൻ റെയിൽവേ. ആക്രി വില്പനയിലൂടെ ഇന്ത്യൻ റെയിൽവേ നേടിയത് 2500 കോടിയിലേറെ രൂപയുടെ വരുമാനം. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ സ്ക്രാപ്പ് വില്പനയിലെ വരുമാനം 2,587 കോടി രൂപയായി.  ഈ കാലയളവിലെ സ്ക്രാപ്പ് വിൽപ്പനയിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തേക്കാൾ 28.91 ശതമാനം കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  2021-22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസത്തിൽ 2003 കോടി രൂപയായിരുന്നു റെയിൽവേയ്ക്ക് വരുമാനമായി ലഭിച്ചത്. 2022-23 ൽ, സ്ക്രാപ്പ് വിൽപ്പനയിൽ നിന്നുള്ള മൊത്ത  വരുമാനം 4,400 കോടി രൂപയായാണ് റെയിൽവേ കണക്കാക്കുന്നത്. ഇന്ത്യൻ റെയിൽവെയുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് സ്ക്രാപ്പ് വില്പന. 2021-22 ലെ 3,60,732 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 2022-23 ൽ ഇതുവരെ 3,93,421 മെട്രിക് ടൺ ഇരുമ്പ് വിറ്റുപോയി.  2022-23ൽ ഇതുവരെ 1,751 വാഗണുകളും 1,421 കോച്ചുകളും 97 ലോക്കോമോട്ടീവുകളും വിറ്റഴിഞ്ഞു. ഇ-ലേലത്തിലൂടെയാണ് റെയിൽവേ സ്ക്രാപ്പ് വിൽക്കുന്നത്.

India Railways sets New Record in scrap sales.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version