ആഡംബര കാർ നിർമ്മാതാക്കളായ റോള്‍സ് റോയിസിന്‍റെ ആദ്യത്തെ ഇലക്ട്രിക് കാർ Spectre അവതരിപ്പിച്ചു
  1. ആഡംബര കാർ നിർമ്മാതാക്കളായ Rolls Royce, ആദ്യത്തെ ഇലക്ട്രിക് കാർ അവതരിപ്പിച്ചു.
  2. സ്പെക്‌ടർ എന്നാണ് റോള്‍സ് റോയിസിന്‍റെ ഇലക്ട്രിക് മോഡലിന്റെ പേര്.
  3. ആഡംബര കാര്‍ രംഗത്തെ പുതിയ ചുവടുവയ്പ്പായി നീക്കത്തെ വിലയിരുത്തുന്നു.
  4. 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന വാഹനം, പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലേക്ക് എത്താനായി എടുക്കുന്ന സമയം 4.5 സെക്കന്‍റാണ്.
  5. 576bhp പവർ ഔട്ട്‌പുട്ടും, 900Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് മോട്ടോറുകളാണ് വാഹനത്തിനുള്ളത്.
  6. 23 ഇഞ്ച് വീലുകളുള്ള ആദ്യത്തെ 2-ഡോർ കൂപ്പെയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
  7. 4,796 എൽഇഡികൾ അടങ്ങിയ സ്റ്റാർലൈറ്റ് ഡോറുകളും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
  8. 2013ല്‍ പുറത്തിറക്കിയ റോള്‍സ് റോയിസ് റെയ്ത്തിന്‍റെ സമാന മാതൃകയിലാണ് സ്പെക്‌ടർ വരുന്നത്.
  9. Cullinan SUV, ghost saloon, phantom limousine എന്നിവയുടെ ഇനി വരുന്ന മോഡലുകള്‍ ഇലക്ട്രിക് ആയിരിക്കുമെന്ന് ഫെബ്രുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.
  10. 2030 ആവുമ്പോഴേയ്ക്കും പൂർണ്ണമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള പരിശ്രമത്തിലാണ് റോള്‍സ് റോയ്സ്.
  11. Cullinan, Dawn, phantom തുടങ്ങി റോൾസ് റോയ്‌സിന്‍റെ അഞ്ച് മോഡലുകളാണ് നിലവില്‍ ഇന്ത്യൻ വിപണിയിലുള്ളത്.

Rolls-Royce Introduces its first electric car named Spectre.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version