ദുബായിൽ ഏറ്റവും കൂടുതൽ പ്രോപ്പർട്ടി വാങ്ങുന്നത് റഷ്യക്കാരാണെന്ന് കണ്ടെത്തൽ. ദുബായ് പ്രോപ്പർട്ടി മാർക്കറ്റിൽ ഇന്ത്യക്കാരെയും, ബ്രിട്ടീഷുകാരെയും, ഇറ്റാലിയൻ നിക്ഷേപകരെയും മറികടന്നാണ് റഷ്യക്കാർ മുന്നിലെത്തിയത്. പ്രോപ്പർട്ടി വാങ്ങുന്ന രാജ്യങ്ങളിൽ യുകെ, ഇന്ത്യ, ജർമ്മനി, ഫ്രാൻസ്, യുഎസ്, പാകിസ്ഥാൻ, ലെബനൻ, കാനഡ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകർ റഷ്യയ്ക്ക് പിന്നിലുണ്ട്.
2022 ന്റെ ആദ്യ പകുതി വരെയുള്ള കണക്കുപ്രകാരം, ദുബായിൽ ഏറ്റവും കൂടുതൽ പ്രോപ്പർട്ടി വാങ്ങിയത് ഇന്ത്യക്കാരായിരുന്നു. എന്നാൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഡമാക് ഹിൽസ്, മുഹമ്മദ് ബിൻ റാഷിദ് സിറ്റി എന്നിവിടങ്ങളിലെ അപ്പാർട്ടുമെന്റുകളുടെ വില യഥാക്രമം ഏഴ് ശതമാനവും, ആറ് ശതമാനവും വർധിച്ചു. ദുബായ് സ്റ്റുഡിയോ സിറ്റിയിലും അൽ ഖൈൽ ഹൈറ്റ്സിലും വില മൂന്ന് ശതമാനത്തിൽ മിതമായ വളർച്ച രേഖപ്പെടുത്തി.
A research study reveals that, Russians are the biggest buyers of property in Dubai. Russians have overtaken Indians, British and Italian investors in the Dubai property market. Russia is followed by investors from UK, India, Germany, France, US, Pakistan, Lebanon, Canada and Romania in property buying countries.