
ദുബായ് ജീടെക്സ് ടെക്നോളജി വേദിയിൽ അവതരിപ്പിച്ച അമേക എന്ന ഹ്യൂമനോയ്ഡ് റോബോട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കും.
മനുഷ്യ സാദൃശ്യമുള്ള ഈ ഹ്യൂമനോയ്ഡിന്റെ വികാര പ്രകടനവും മുഖത്തെ എക്സ്പ്രഷനുകളും മുഖ ചലനങ്ങളും ഈ രംഗത്തെ മനുഷ്യന്റെ നിർണ്ണായകമായ പുരോഗതി കാട്ടിത്തരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻലേണിംഗ് സാങ്കേതിക വിദ്യകളുടെ സൂക്ഷമമായ പ്രയോഗമാണ് അമേകയെ വ്യത്യസ്തയാക്കുന്നത്. മനുഷ്യനെ, മനുഷ്യനെപ്പോലെ എന്തിനും സഹായിക്കുന്ന ഹ്യമനോയിഡുകൾ എന്ന സങ്കൽപ്പത്തിലേക്കുള്ള അവസാന ഘട്ടത്തിലാണ് അമേകയെന്ന് എഞ്ചിനീയർമാർ വ്യക്തമാക്കുന്നു.
ലോകത്ത് ഇന്നേവരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് മനുഷ്യനോട് ഏറ്റവും സാമ്യമുള്ള അമേകയ്ക്ക് ഒരു റൂമിലെ മുഴുവൻ ചലനങ്ങളും ഒരേസമയം ട്രാക്ക് ചെയ്യാനാകും. ചോദ്യങ്ങളോട് പ്രതികരിക്കും, തമാശകൾ പറയും..പുരികങ്ങളുടെയും, കണ്ണുകളുടെയും ചലനങ്ങൾ, തലയുടെ മൂവ്മെന്റ് തുടങ്ങി സങ്കീർണ്ണമായ ചലനങ്ങൾ പോലും മനുഷ്യനേപ്പോലെ തന്നയാണ് അമേകയ്ക്ക്.

UK ആസ്ഥാനമായ Engineered Arts എന്ന കമ്പനിയാണ് അമേകയ്ക്ക് ജന്മം നൽകയിത്. 15 വർഷത്തിലധികം നീണ്ട മോഡുലാർ ആർക്കിടെക്ചർ പരീക്ഷണങ്ങളാണ് ഹ്യൂമെൻ- റോബോട്ടിക് ഇന്ററാക്ഷൻ സാധ്യമാക്കിയത്. 1 കോടി രൂപയ്ക്ക് അമേകയെ സ്വന്തമാക്കാം. വേണ്ടിവന്നാൽ വാടകയ്ക്കും കിട്ടും.