ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ തുറക്കാൻ ദുബായ് ഒരുങ്ങുന്നു. ദുബായ് മറീനയിൽ 365 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന ഹോട്ടൽ, 2023ഓടെ പ്രവർത്തനക്ഷമമാകും. ആർക്കിടെക്റ്റ് സ്ഥാപനമായ Norr രൂപകൽപ്പന ചെയ്‌ത്, ദ First Group നിർമ്മിക്കുന്നതാണ് സിയൽ ടവർ എന്ന് പേരിട്ടിരിക്കുന്ന ഹോട്ടൽ. പ്രവർത്തനക്ഷമമാകുന്നതോടെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ഗെവോറയുടെ റെക്കോർഡ് സിയൽ തിരുത്തിയെഴുതും. 356.3 മീറ്റർ ഉയരമാണ് ദുബായ് ഷെയ്ഖ് സായിദ് റോഡിലുള്ള ഗെവോറയ്ക്കുള്ളത്. 1,000-ലധികം മുറികൾ, ഗ്ലാസ് ഒബ്സർവേഷൻ ഡെക്ക്, ഇൻഫിനിറ്റി പൂളോടുകൂടിയ ഒരു സിഗ്നേച്ചർ റൂഫ്ടോപ്പ്, സ്കൈ ടെറസ് തുടങ്ങിയ സവിശേഷതകൾ സിയലിനുണ്ട്. 321 മീറ്റർ ഉയരവുമായി 1999-ൽ തുറന്ന ബുർജ് അൽ അറബ് ആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായി മാറിയ ദുബായിലെ ആദ്യ ഹോട്ടൽ. JW Marriott Marquis Hotel Tower, JW Marriott Marquis Hotel Tower, Burj Al Arab and Emirates Tower എന്നിങ്ങനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആറ് ഹോട്ടലുകളും സ്ഥിതിചെയ്യുന്നത് ദുബായിലാണ്. ലോകത്തിലെ മികച്ച 100 ഹോട്ടലുകളിൽ ഏറ്റവും ഉയരം കൂടിയ 12 ഹോട്ടലുകളും ദുബായിലാണ് സ്ഥിതിചെയ്യുന്നത്.
The world’s tallest hotel in Dubai to complete construction in 2023. Ciel, located in Dubai Marina, will overtake Gevora Hotel.