10 ലക്ഷം പേർക്ക് ജോലി നൽകാൻ റോസ്ഗാർ മേളയുമായി കേന്ദ്രസർക്കാർ
യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും പൗരക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ സുപ്രധാന ചുവടുവയ്പായിരിക്കും ഇതെന്ന് കേന്ദ്രസർക്കാർ.
റോസ്ഗാർ മേളയിൽ ആദ്യഘട്ടത്തിൽ 75,000 ജീവനക്കാരെ നിയമിച്ചു.
ഗസറ്റഡ്,നോൺ ഗസറ്റഡ് തസ്തികകളിലായി 38 സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ആണ് പുതിയ റിക്രൂട്ട്മെന്റുകൾ.
മന്ത്രാലയങ്ങളും വകുപ്പുകളും വഴിയും UPSC, SSC, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പോലുള്ള റിക്രൂട്ടിംഗ് ഏജൻസികൾ വഴിയും ആണ് ഈ റിക്രൂട്ട്മെന്റുകൾ നടപ്പാക്കുന്നത്.
വേഗത്തിലുള്ള റിക്രൂട്ട്മെന്റിനായി, തിരഞ്ഞെടുപ്പ് പ്രക്രിയകൾ ലളിതമാക്കുകയും ടെക്നോളജി കേന്ദ്രീകൃതമാക്കുകയും ചെയ്തിട്ടുണ്ട്.