DRDO Dare To Dream മത്സരത്തിൽ വിജയത്തിളക്കവുമായി കേരളം, ആകെ 20 ലക്ഷം രൂപ നേട്ടം

ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO) സംഘടിപ്പിച്ച ഡെയർ ടു ഡ്രീം മത്സരത്തിൽ വിജയത്തിളക്കവുമായി കേരളം.

പ്രതിരോധ മേഖലയിലെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രോഗ്രാമാണ് ഡെയർ ടു ഡ്രീം.

കേരളത്തിൽ നിന്നുള്ള 4 സംഘങ്ങൾ ആകെ 20 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കി.

ഗുജറാത്തിൽ നടന്ന ഡിഫൻസ് എക്സ്പോയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പുരസ്കാരങ്ങൾ കൈമാറി.

സ്റ്റാർട്ടപ്പ് വിഭാഗത്തിൽ പത്തനംതിട്ടയിലെ കോന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ AiDrone രണ്ടാം സമ്മാനമായ 8 ലക്ഷം രൂപ നേടി.

അനി സാം വർഗീസിന്റെ നേതൃത്വത്തിൽ വികസിപ്പിച്ച കൗണ്ടർ ഡ്രോൺ സംവിധാനത്തിനാണ് പുരസ്കാരം.

കൊച്ചി കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ EyeROV ടെക്നോളജീസ് വ്യക്തിഗത വിഭാഗത്തിൽ പുരസ്കാരം കരസ്ഥമാക്കി.

അണ്ടർ വാട്ടർ ഡ്രോൺ വികസിപ്പിച്ചതിനാണ് സിഇഒ ജോൺസ്. ടി. മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഒന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്.

അണ്ടർവാട്ടർ സംവിധാനങ്ങൾക്കുള്ള മെസേജിംഗ്, വോയിസ് സംവിധാനം വികസിപ്പിച്ചതിന്, കൊല്ലം ഏഴുകോൺ സ്വദേശി ബി.സൂര്യസാരഥി രണ്ടാം സമ്മാനമായ 4 ലക്ഷം രൂപ നേടി.

തിരുവനന്തപുരം സ്വദേശി രാജേഷ് സിങ്ങും സംഘവും വികസിപ്പിച്ച അനധികൃത ഡ്രോണുകൾ തകർക്കാനുള്ള സംവിധാനം മൂന്നാം സമ്മാനമായ 3 ലക്ഷം രൂപയും നേടി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version