കേന്ദ്രസർക്കാരിന്റെPM ഗതിശക്തി പദ്ധതി പ്രകാരം, ഇന്ത്യൻ റെയിൽവേ ഇതുവരെ കമ്മീഷൻ ചെയ്തത് 15 കാർഗോ ടെർമിനലുകൾ. ഭാവിയിൽ രാജ്യത്തെ 96ലധികം ലൊക്കേഷനുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ടെർമിനലുകളുടെ എണ്ണം നൂറായി വർദ്ധിപ്പിക്കും. കാർഗോ ടെർമിനലുകളുടെ നിർമ്മാണചുമതല സ്വകാര്യ ഏജൻസികൾക്കായിരിക്കും. റെയിൽവേയുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമി, മുഴുവനായോ, ഭാഗികമായോ റെയിൽവേ ഉടമസ്ഥതയിലുള്ള ഭൂമി എന്നിവിടങ്ങളിൽ ടെർമിനലുകൾ നിർമ്മിക്കാൻ അനുമതിയുണ്ട്.
റെയിൽവേയുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ, അത് കണ്ടെത്തേണ്ട പൂർണ്ണചുമതല ഓപ്പറേറ്റർമാർക്കായിരിക്കും. മൾട്ടിമോഡൽ കണക്റ്റിവിറ്റി ലക്ഷ്യമിട്ട് 2021 ആഗസ്റ്റ് 15നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി PM ഗതിശക്തി പദ്ധതിയ്ക്ക് തുടക്കമിട്ടത്. വിവിധ തരത്തിലുള്ള ഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തി സാധനങ്ങളും, സേവനങ്ങളുമടക്കം കൈമാറ്റം ചെയ്യുന്നതാണ് മൾട്ടിമോഡൽ കണക്റ്റിവിറ്റി.
Under the PM Gatishakti scheme led by Prime Minister Narendra Modi, Indian Railways has commissioned 15 cargo terminals so far. In the future, the project will be extended to more than 96 locations in the country. The number of terminals will be increased to 100 in the next three years. Construction of cargo terminals will be entrusted to private agencies.