മൊറോക്കോ ക്ലീൻ എനർജി പ്രോജക്ടുമായി ഗൗതം അദാനി യൂറോപ്പിലേക്ക്. ഇന്ത്യക്ക് പുറത്തുള്ള അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ ക്ലീൻ എനർജി പദ്ധതി 10 ജിഗാവാട്ട് വരെ ഉളളതായിരിക്കുമെന്ന് റിപ്പോർട്ട്. 5 ജിഗാവാട്ടിന്റെ രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി, കൂടാതെ പ്രാദേശികമായി വൈദ്യുതി വിതരണം ചെയ്യാനും വൈദ്യുതി നേരിട്ട് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. ബ്ലൂംബെർഗ് NEF ഡാറ്റ പ്രകാരം മൊറോക്കോയുടെ നിലവിലുള്ള സ്ഥാപിത ഊർജ്ജ ഉൽപ്പാദന ശേഷിക്ക് ഏതാണ്ട് തുല്യമായിരിക്കും പ്രോജക്ട്. മൊറോക്കൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള OCP ഗ്രൂപ്പുമായി ഹൈഡ്രജൻ വിൽപന സംബന്ധിച്ചും അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നുണ്ട്. ഹരിത ഹൈഡ്രജൻ മേഖലയിൽ ഇന്ത്യയിലും വിദേശത്തും ഒരുപോലെ കരുത്തരാകാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.
Gautam Adani targets Europe with a mass Moroccan clean energy project.