Electric വാഹനങ്ങൾക്ക് Home charging സ്റ്റേഷനുകളുമായി Tesla

ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല, ഹോം ചാർജിംഗ് സ്റ്റേഷൻ അവതരിപ്പിച്ചു. ഇത്, ടെസ്‌ലയുടെ J1772 വാൾ കണക്റ്ററിന്റെ പുതിയ പതിപ്പാണ്. ടെസ്‌ലയുടെ വാഹനങ്ങൾക്കും മറ്റ് ഇലക്ട്രിക് വാഹനങ്ങൾക്കും ഈ കണക്റ്റർ ഉപയോഗിക്കാം. ടെസ്‌ല വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് അതാത് വാഹനങ്ങളുടെ കൂടെവരുന്ന അഡാപ്‌റ്റർ ഉപയോഗിക്കേണ്ടതുണ്ട്. പുതിയ വോൾ കണക്ടറിന് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വില 45,000 രൂപയ്ക്ക് മുകളിലാണ്. വീടുകൾ, അപ്പാർട്ടുമെന്റുകൾ, ഹോസ്പിറ്റാലിറ്റി പ്രോപ്പർട്ടികൾ, ജോലിസ്ഥലങ്ങൾ എന്നിവയ്ക്ക് ഇത് അനുയോജ്യമാണ്. Wall കണക്ടറിന് ഒന്നിലധികം പവർ ക്രമീകരണങ്ങളാണുള്ളത്, ഒന്നിലധികം വാഹനങ്ങൾ ഒരേസമയം ചാർജ് ചെയ്യാനും സാധിക്കും.

Electric Vehicle company Tesla introduces home charging station.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version